‘വോയ്‌സ് ഓഫ് ആലപ്പി’ ഔദ്യോഗിക ഉദ്‌ഘാടനം ഫെബ്രുവരി 10 ന്

New Project - 2023-01-03T143224.366

മനാമ: ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ ‘വോയ്‌സ് ഓഫ് ആലപ്പി’ ഔദ്യോഗിക ഉൽഘാടനം ഫെബ്രുവരി 10 ന് ഇന്ത്യൻ ക്ലബ്ബിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സഗയ്യ BMC ഹാളിൽ കൂടിയ യോഗത്തിൽ വച്ച് പ്രോഗ്രാമിന്റെ വിജയത്തിനായി 80 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ഡോ. പി.വി ചെറിയാൻ ചെയർമാനായും, സഈദ് റമദാൻ നദ്‌വി, കെ ആർ നായർ, അലക്സ് ബേബി തുടങ്ങിവർ വൈസ് ചെയർമാൻമാരും ആയ വിവിധ കമ്മറ്റികൾ ഇതിനായി പ്രവർത്തിക്കും. ശ്രീ വിനയചന്ദ്രൻ നായരെ പ്രോഗ്രാം കമ്മറ്റി കൺവീനറായും ജോയിൻ കൺവീനർമാരായി സുമൻ സഫറുള്ള, സജി പിള്ള എന്നിവരെയും തെരഞ്ഞെടുത്തു.

ബോണി മുളപാമ്പള്ളിൽ, ഡെന്നിസ് ഉമ്മൻ (പ്രോഗ്രാം കോർഡിനേറ്റർസ്), ദീപക് തണൽ (എന്റർടൈൻമെന്റ് കമ്മറ്റി കൺവീനർ), നജുമൽ ഹുസൈൻ (എന്റർടൈൻമെന്റ് കോർഡിനേറ്റർ), ജോഷി നെടുവേലിൽ (പബ്ലിസിറ്റി കമ്മറ്റി കൺവീനർ) അശോകൻ താമരക്കുളം (റിസപ്ഷൻ & ഹോസ്പിറ്റാലിറ്റി കൺവീനർ), എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിക്കും. സന്തോഷ്‌ ബാബു, സുവിധ രാകേഷ്, ലിബിൻ സാമുവൽ, ഗോകുൽ , സെബാസ്റ്റ്യൻ ജോസഫ്, ജേക്കബ് മാത്യു, ഗിരീഷ് ബാബു, ഹരിദാസ് മാവേലിക്കര, സനിൽ, സുരേഷ് പുത്തെൻവേലിൽ, വിഷ്ണു ദേവ്, നിതിൻ കുമാർ (ജോയിൻ കൺവീനേഴ്‌സ്) ഉൾപ്പടെ 80 അംഗ സ്വാഗതസംഘം നിലവിൽ വന്നു.

പ്രസിഡൻറ് സിബിൻ സലിം അധ്യക്ഷനായ യോഗത്തിന് ജനറൽ സെക്രെട്ടറി ധനേഷ് മുരളി സ്വാഗതവും രക്ഷാധികാരി അനിൽ യു കെ നന്ദിയും പറഞ്ഞു. ട്രെഷറർ ഗിരീഷ് കുമാർ ജി, അസിസ്റ്റന്റ് സെക്രട്ടറി ബാലമുരളി, മറ്റ് ഭാരവാഹികൾ, എക്സിക്യൂട്ടീവ് അംഗങ്ങൾ, ഏരിയ ഭാരവാഹികൾ, അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!