bahrainvartha-official-logo
Search
Close this search box.

ഹോപ്പ് ബഹ്റൈന് പുതിയ സാരഥികൾ

New Project - 2023-01-04T103039.250

മനാമ: ബ​ഹ്‌​റൈ​നി​ലെ ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ സ​ജീ​വ​സാ​ന്നി​ധ്യ​മാ​യ ഹോ​പ് (പ്ര​തീ​ക്ഷ) ബ​ഹ്‌​റൈ​ന്റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും 2023 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും സ​ൽ​മാ​ബാ​ദി​ലെ റൂ​ബി റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്റ് സാ​ബു ചി​റ​മേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി ഷ​ബീ​ർ മാ​ഹി ഹോ​പ്പി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. സെ​ക്ര​ട്ട​റി സി​ബി​ൻ സ​ലിം വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ജെ​റി​ൻ ഡേ​വി​സ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷം മ​രു​ന്നു​ക​ൾ, സാ​മ്പ​ത്തി​ക സ​ഹാ​യം, ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ, ഗ​ൾ​ഫ് കി​റ്റു​ക​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ൾ ചെ​യ്‌​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. തു​ട​ർ​ന്ന് ര​ക്ഷാ​ധി​കാ​രി​ക​ളാ​യ കെ.​ആ​ർ. നാ​യ​ർ, അ​ശോ​ക​ൻ താ​മ​ര​ക്കു​ളം എ​ന്നി​വ​ർ വ​ര​ണാ​ധി​കാ​രി​ക​ളാ​യി ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പു​തി​യ ക​മ്മി​റ്റി​യെ ഏ​ക​ക​ണ്ഠ​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

ഫൈ​സ​ൽ പ​ട്ടാ​ണ്ടി (പ്ര​സി.), വി.​എം. റി​ഷി​ൻ (സെ​ക്ര.), ഷി​ജു (ട്ര​ഷ.), നി​സാ​ർ മാ​ഹി (വൈ​സ് പ്ര​സി.), സു​ജേ​ഷ് ജോ​ർ​ജ് (ജോ. ​സെ​ക്ര.), പ്ര​കാ​ശ് പി​ള്ള (അ​സി. ട്ര​ഷ.), മു​ജീ​ബ് റ​ഹ്മാ​ൻ (മീ​ഡി​യ ക​ൺ.) എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ. ച​ന്ദ്ര​ൻ തി​ക്കോ​ടി, കെ.​ആ​ർ. നാ​യ​ർ, ഷ​ബീ​ർ മാ​ഹി, നി​സാ​ർ കൊ​ല്ലം, അ​ശോ​ക​ൻ താ​മ​ര​ക്കു​ളം എ​ന്നി​വ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി തു​ട​രും. ഹോ​പ്പി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് 3936 3985 (ഫൈ​സ​ൽ), 6637 1305 (റി​ഷി​ൻ) എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!