bahrainvartha-official-logo
Search
Close this search box.

നൂറനാട് പ്രവാസി ഫോറം ‘ക്രിസ്തുമസ് – ന്യൂ ഇയർ’ ആഘോഷം സംഘടിപ്പിച്ചു

New Project - 2023-01-04T104040.597

മനാമ: ബഹ്‌റൈനിലെ പാലമേൽ ചുനക്കര നൂറനാട് താമരക്കുളം പഞ്ചായത്തിലെ പ്രവാസികളുടെ കൂട്ടയ്മയായ നൂറനാട് പ്രവാസി ഫോറം ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു. വിനോദ പരിപാടികളോട് ആരംഭിച്ച ആഘോഷ പരിപാടികളിൽ കുട്ടികളുടെ കലാപരിപാടികളും ക്രിസ്തുമസ് കരോളും അരങ്ങേറി. തുടർന്ന് നടന്ന ചടങ്ങിൽ ബഹ്‌റൈനിലെ പ്രമുഖ വ്യക്തിത്വങ്ങൾ ക്രിസ്തുമസ് – പുതുവത്സര ആശംസകൾ നേർന്നു.

പ്രഡിഡന്റ് മധു താനുവേലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സെക്രട്ടറി പ്രസാദ് സ്വാഗതം പറഞ്ഞു . ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, ഒ ഐ സി സി പ്രസിഡന്റ് ബിനു കുന്നംന്താനം, കെ എസ് സി എ പ്രസിഡന്റ് പ്രവീൺ നായർ, ശ്രീധർ തേറമ്പിൽ, സതീഷ് നായർ, അനിൽ യു കെ, ബിജു ജോർജ്ജ് എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് രക്ഷാധികാരികളായ മുതിർന്ന അംഗങ്ങൾ കെ ആർ നായർ , മോഹൻകുമാർ നൂറനാട്, ജോർജ് ജേക്കബ് എന്നിവരും സംസാരിച്ചു. വൈസ് പ്രസിഡന്റ് ബിനോ ബാലകൃഷ്‌ണൻ നന്ദി പ്രകാശിപ്പിച്ചു.

തുടർന്ന് നടന്ന കലാപരിപാടികൾക്കു സുനിൽ കുറ്റിക്കാടൻ, സുജിത് കുറുപ്പ്, മനു എന്നിവർ നേതൃത്വവും നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!