bahrainvartha-official-logo
Search
Close this search box.

2023-ൽ കൂടുതൽ ഡിജിറ്റൈസേഷൻ നവീകരണങ്ങൾക്ക് പ്രാധാന്യം നൽകാനൊരുങ്ങി ബഹ്‌റൈൻ ലുലു എക്‌സ്‌ചേഞ്ച്

New Project - 2023-01-04T142118.447

മനാമ: എല്ലാ വർഷത്തെയും പോലെ ബഹ്‌റൈൻ ലുലു എക്‌സ്‌ചേഞ്ച് അതിന്റെ ശക്തമായ വളർച്ചാ അഭിലാഷങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് സുസ്ഥിരമായ വളർച്ച ഉറപ്പാക്കുന്നതിന് നൂതന നടപടികൾ ഈ വർഷവും ആവിഷ്കരിച്ചതായി അധികൃതർ അറിയിച്ചു.

നൂതന സാങ്കേതികവിദ്യകളും സൊല്യൂഷനുകളും ഉപയോഗിച്ച് പ്രവർത്തിക്കുന്ന സാമ്പത്തിക സേവനങ്ങളിൽ ഒരു മാറ്റം സൃഷ്ടിക്കാൻ 2023-ൽ ലുലു എക്സ്ചേഞ്ച് ഒരുങ്ങിയിരിക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ലുലു എക്‌സ്‌ചേഞ്ച് ഉപഭോക്താക്കൾക്ക് ആകർഷകമായ അനുഭവങ്ങൾ സൃഷ്ടിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങളറിഞ്ഞു സമയബന്ധിതവും കൃത്യമായും നിറവേറ്റുന്നുവെന്ന് ഇതിലൂടെ ഉറപ്പ് വരുത്തും.

പുതിയ പ്രതീക്ഷകളുമായി 2023-ലേക്ക് എത്തുമ്പോൾ ശക്തമായ വളർച്ചാ തന്ത്രങ്ങൾ കൊണ്ടുവരുന്നതിൽ ലുലു എക്സ്ചേഞ്ച് ബഹ്‌റൈൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് വ്യക്തമാക്കി. ബഹ്‌റൈനുമായുള്ള ഞങ്ങളുടെ ശക്തമായ ബന്ധം തുടരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, 2023-ലും വരാനിരിക്കുന്ന വർഷങ്ങളിലും നിങ്ങൾക്ക് തടസ്സങ്ങളില്ലാത്ത സാമ്പത്തിക പരിഹാരങ്ങൾ വാഗ്ദാനം ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡിജിറ്റൈസേഷൻ ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മനസ്സിലാക്കി, ലുലു എക്‌സ്‌ചേഞ്ച് ബഹ്‌റൈൻ അതിന്റെ മുൻനിര ആപ്ലിക്കേഷനായ ലുലു മണിയിൽ വ്യത്യാസങ്ങൾ വരുത്തുന്നതിന് ഡിജിറ്റൽ ഉറവിടങ്ങൾ പ്രയോജനപ്പെടുത്തും. ഇതിലൂടെ 2023-ൽ, ബഹ്‌റൈനിൽ കൂടുതൽ വിപണി വിഹിതം നേടിയെടുക്കാൻ ലുലു മണി ലക്ഷ്യമിടുന്നു. അതോടൊപ്പം ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള രാജ്യത്തിന്റെ പരിവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!