മനാമ: ഒരുമ സാംസ്കാരിക വേദി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കപ്പാലം റസ്റ്റാറന്റിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ സവിനേഷ് (പ്രസി), വിനീഷ് മടപ്പള്ളി (ജന. സെക്ര), രബീഷ് ഒഞ്ചിയം (ട്രഷ) എന്നിവരുടെ നേതൃത്വത്തിൽ 13 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെ തെരഞ്ഞെടുത്തു.വിനീഷ് മടപ്പള്ളി അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റായി പി.കെ. ഷിജിത്ത്, ജോ. സെക്രട്ടറിയായി വി.ടി. നിഖിൽ, രക്ഷാധികാരികളായി യു.കെ. ബാലൻ, പുഷ്പരാജ് കൂട്ടിൽ എന്നിവരെയും തെരഞ്ഞെടുത്തു. സജിത്ത് വെള്ളികുളങ്ങര യോഗം നിയന്ത്രിച്ചു. ട്രഷറർ രബീഷ് നന്ദി പറഞ്ഞു.