മനാമ: പടവ് കുടുംബ വേദിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് പുതുവത്സര ദിനത്തിൽ സംഘടിപ്പിച്ച ഡ്രോയിങ് ആൻഡ് കളറിംഗ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കിംസ് ഹെൽത്ത് ഉമ്മുൽ ഹസ്സം ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ ഫലപ്രഖ്യാപനത്തിൽ പ്രസിഡൻറ് സുനിൽ ബാബു, സെക്രട്ടറി മുസ്തഫ പട്ടാമ്പി, രക്ഷാധികാരി ഷംസ് കൊച്ചിൻ, സഹൽ തൊടുപുഴ, അബ്ദുൽസലാം, അഷറഫ് ഓൺ സ്പോട്ട്, സജിമോൻ, ശോഭ സജി എന്നിവർ പങ്കെടുത്തു. ഷാഹിദ് ഖാൻ, ഭുവേന്ദ്ര പട്ടക്, ആമിനാ സുനിൽ എന്നിവർ വിധികർത്താക്കൾ ആയിരുന്നു.
സബ് ജൂനിയർ വിഭാഗത്തിൽ അനയ് കൃഷ്ണ കവശ്ശേരി ഒന്നാം സ്ഥാനം നേടി, രണ്ടാം സ്ഥാനം ആസിയ മുഹമ്മദ്, മൂന്നാം സമ്മാനം മൗറകോട്ടയിൽ എന്നിവർ കരസ്ഥമാക്കി.
ജൂനിയർ വിഭാഗത്തിൽ ദിയ ഷെറിൻ ഒന്നാം സ്ഥാനവും, ലേഖ ജഗദീഷ് രണ്ടാം സ്ഥാനവും, സയ ഫരിയാ മൂന്നാം സ്ഥാനം കരസ്ഥമാക്കി
ജൂനിയർ വിഭാഗത്തിൽ അസിത ജയകുമാർ ഒന്നാം സ്ഥാനവും, പാർഥി ജയിൻ രണ്ടാം സ്ഥാനവും ഹൈനാ മൈമൂന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.