മനാമ: ബി.എഫ്.സി-കെ.സി.എ ദി ഇന്ത്യൻ ടാലന്റ് സ്കാൻ 2022 രണ്ടാംഘട്ട മത്സരം ജനുവരി 11 ബുധനാഴ്ച (ഇന്ന്) ആരംഭിക്കും. മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, കഥക് ഡാൻസ്, അറബിക് ഡാൻസ്, വെസ്റ്റേൺ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, നാടോടി നൃത്തം തുടങ്ങിയ ഇനങ്ങളിൽ 800 പേർ പങ്കെടുക്കും. ബഹ്റൈന് പുറത്തുള്ള വിധികർത്താക്കളാകും നൃത്ത മത്സരങ്ങളുടെ വിധി നിർണയം നടത്തുകയെന്ന് ഭാരവാഹികൾ അറിയിച്ചു. ജനുവരി 27നാണ് ഇന്ത്യൻ ടാലന്റ് സ്കാൻ 2022 ഗ്രാൻഡ് ഫിനാലെ.