ബഹ്റൈന്‍ കെഎംസിസി ഈസ്റ്റ് റിഫ കമ്മിറ്റി ‘കോംപാഷന്‍ 22’ സമാപനം വെള്ളിയാഴ്ച; അഡ്വ: നജ്മ തബ്ഷീറ മുഖ്യാതിഥിയായെത്തും

New Project - 2023-01-11T144526.564

മനാമ: ബഹ്റൈന്‍ കെഎംസിസി ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി 2022-23 പ്രവര്‍ത്തനത്തിന്റെ ഭാഗമായി ‘കോംപാഷന്‍ 22’ എന്ന തലക്കെട്ടില്‍ 2022 ഒക്ടോബര്‍ മുതല്‍ 2023 ജനുവരി വരെയുള്ള ക്യാമ്പയിന്റെ സമാപന സമ്മേളനം ജനുവരി 13 വെള്ളിയാഴ്ച വൈകീട്ട് 7 മണി മുതല്‍ ഇന്ത്യന്‍ സ്‌കൂള്‍ റിഫ ഓഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിക്കുമെന്ന് കെ.എം.സി.സി. ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മുഖ്യ അതിഥിയായി ഹരിത മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും, പെരിന്തല്‍മണ്ണ ബ്ലോക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി വെല്‍ഫയര്‍ ചെയര്‍ പേഴ്‌സണുമായ അഡ്വ: നജ്മ തബ്ഷീറ പങ്കെടുക്കും. സമാപന സമ്മേളനത്തിന്റെ ഭാഗമായി മുന്‍കാല സാരഥികളെ ആദരിക്കലും പ്രവാസം മതിയാക്കി വിശ്രമ ജീവിതം നയിക്കുന്നവര്‍ക്കും വിധവകള്‍ക്കുള്ള പെന്‍ഷന്‍ പദ്ധതിയുടെ പ്രഖ്യാപനവും നടത്തുന്നുതാണ്. പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടി, ഇശല്‍ വിരുന്ന്, ചാരിറ്റി തട്ടുകട, മെഡിക്കല്‍ സ്റ്റാള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.

പ്രസ്തുത ഏരിയയിലുള്ള ഒരു പ്രധാന പ്രവര്‍ത്തകന് തൊഴില്‍ ഉപകരണം നല്‍കി ഉദ്ഘാടനം നിര്‍വഹിച്ച നിലവിലെ കമ്മിറ്റി നിരവധി ജീവകാരുണ്യ മേഖലകളില്‍ സജീവമായി ഇടപെട്ട് പ്രവര്‍ത്തിച്ചു വരുന്നു. ഹൈദരലി ശിഹാബ് തങ്ങള്‍ അനുശോചന യോഗം, റമളാന്‍ റിലീഫ്, നോര്‍ക്ക, അല്‍ അമാന സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം, വിദ്യാഭ്യാസ സഹായം, സി എഛ് സെന്റര്‍ സഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു. അടുത്തിടെ റിഫ ഏരിയയുടെ വനിത വിങ്ങും രൂപികരിച്ചു വിപുലമായ തോതിലുള്ള പ്രവര്‍ത്തനം നടന്നു കൊണ്ടിരിക്കുന്നു. സി എഛ് സെന്റര്‍ പ്രവര്‍ത്തന ഫണ്ട് സമാഹരണത്തില്‍ ഒന്നാം സ്ഥാനത്തിനുള്ള സംസ്ഥാന കമ്മിറ്റിയുടെ ഹൈദരലി ശിഹാബ് തങ്ങളുടെ പേരിലുള്ള ഉപഹാരവും ഈസ്റ്റ് റിഫ കമ്മിറ്റിയെ തേടിയെത്തിയിരുന്നു.

ത്രൈമാസ കാമ്പയിന്‍ ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ രണ്ടത്താണി സി എച്ച് മുഹമ്മദ് കോയ അനുസ്മരണ യോഗത്തോട് കൂടി നിര്‍വഹിച്ചു. തുടര്‍ന്ന് കെഎംസിസി വനിതാ വിങ്ങിന്റെ നേതൃത്വത്തില്‍ ആരോഗ്യ ക്ലാസ്സ്, ഐഎംസി മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് മെഗാ മെഡിക്കല്‍ ക്യാമ്പ്, ഫുട്‌ബോള്‍ ടൂര്‍ണമെന്റ്, ശിഫ അല്‍ ജസീറ മെഡിക്കല്‍ സെന്ററുമായി സഹകരിച്ച് ആലി സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ വെച്ച് വോളിബോള്‍ ടൂര്‍ണമെന്റ്, കുടുംബ സംഗമം മുതലായ പരിപാടികളും സംഘടിപ്പിച്ചു. എംഎല്‍എമാരായ കെ.കെ രമ, ആബിദ് ഹുസൈന്‍ തങ്ങള്‍, നജീബ് കാന്തപുരം, എം പി രമ്യ ഹരിദാസ്, മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ സിക്രട്ടറി സിപി അസീസ് മാസ്റ്റര്‍ തുടങ്ങിയ നേതാക്കള്‍ കാമ്പയിന്റെ വിവിധ സെഷനുകളില്‍ പങ്കെടുത്തു സംസാരിച്ചിരുന്നു.

പത്രസമ്മേളനത്തില്‍ കെഎംസിസി ബഹ്റൈന്‍ വൈസ് പ്രസിഡന്റ് ഷംസുദീന്‍ വെള്ളികുളങ്ങര, സെക്രട്ടറി എം എ റഹ്‌മാന്‍, ഏരിയ പ്രസിഡണ്ട് റഫീഖ് കുന്നത്ത്, ജനറല്‍ സെക്രട്ടറി ടി ടി അഷ്റഫ്, വൈസ് പ്രസിഡന്റ് സിദ്ധീഖ് എം കെ, ഓര്‍ഗനസിംഗ് സെക്രട്ടറി ഷമീര്‍ എം വി റസാഖ് മണിയൂര്‍ എന്നിവര്‍ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!