അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​ക​ളെ കണ്ടെത്താൻ എ​ൽ.​എം.​ആ​ർ.​എ പ​രി​ശോ​ധ​ന തു​ട​രു​ന്നു

LMRA conducts four inspection campaigns

മ​നാ​മ: അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ൻറെ ഭാ​ഗ​മാ​യി ലേ​ബ​ർ മാ​ർ​ക്ക​റ്റ് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി (എ​ൽ.​എം.​ആ​ർ.​എ) പ​രി​ശോ​ധ​ന തു​ട​രു​ന്നു. വ്യാഴാഴ്ച കാ​പി​റ്റ​ൽ, സൗത്തേൺ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ലും തൊ​ഴി​ലി​ട​ങ്ങ​ളി​ലു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നാ​ഷ​നാ​ലി​റ്റി, പാ​സ്​​പോ​ർ​ട്സ് ആ​ൻ​ഡ് റെ​സി​ഡ​ന്റ്സ് അ​ഫ​യേ​ഴ്സ് (എ​ൻ.​പി.​ആ​ർ.​എ), ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ പൊ​ലീ​സ് ഡ​യ​റ​ക്ട​​റേ​റ്റ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഏ​താ​നും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ പി​ടി​കൂ​ടി. ഇ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി. ​

രാ​ജ്യ​ത്തെ തൊ​ഴി​ൽ​രം​ഗ​ത്തെ നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ ത​ട​യു​ന്ന​തി​െ​ന്റ ഭാ​ഗ​മാ​യാ​ണ് ഊ​ർ​ജി​ത പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റ് പ​രി​ധി​ക​ളി​ലെ ഷോ​പ്പു​ക​ളി​ലും തൊ​ഴി​ലാ​ളി​ക​ൾ ഒ​ത്തു​ചേ​രു​ന്ന സ്ഥ​ല​ങ്ങ​ളി​ലും വ്യാ​പ​ക പ​രി​ശോ​ധ​ന ന​ട​ക്കു​ന്നു​ണ്ട്. അ​ന​ധി​കൃ​ത തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്തു​ന്ന​തി​ന് സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കു​മെ​ന്ന് എ​ൽ.​എം.​ആ​ർ.​എ അ​റി​യി​ച്ചു. എ​ന്തെ​ങ്കി​ലും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യാ​ൽ 17506055 എ​ന്ന കാ​ൾ സെ​ന്റ​റി​ലോ www.lmra.bh വെ​ബ്സൈ​റ്റ് മു​ഖേ​ന​യോ പ​രാ​തി ന​ൽ​ക​ണ​മെ​ന്ന് പൊ​തു​ജ​ന​ങ്ങ​ളോ​ടും അ​ധി​കൃ​ത​ർ ആ​വ​​ശ്യ​പ്പെ​ട്ടു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!