ബഹ്‌റൈൻ മലയാളികൾക്കിന്ന് നാടകോത്സവ ദിനം; പുതുചരിത്രം രചിക്കാനൊരുങ്ങി ബഹ്‌റൈൻ പ്രതിഭ

New Project - 2023-01-13T095531.596

മനാമ: രണ്ടു മണിക്കൂര്‍ നീളുന്ന നാലു നാടകങ്ങള്‍ അരങ്ങിലെത്തിക്കുന്ന ബഹ്‌റൈന്‍ പ്രതിഭ ഏകദിന നാടകോത്സവം വെള്ളിയാഴ്ച ബഹ്‌റൈന്‍ കേരളീയ സമാജത്തില്‍ നടക്കും.

രാവിലെ പത്തുമുതല്‍ രാത്രി പത്തുവരെയാണ് നാടകോത്സവം. രാവിലെ പത്തിന് പ്രതിഭ മുഹറഖ് മേഖല അവതരിപ്പിക്കുന്ന ‘സുഗന്ധ’ എന്ന നാടകത്തോടെ നാടകോത്സവത്തിന് തിരശ്ശീല ഉയരും. ഉച്ചക്ക് രണ്ടിന് മനാമ മേഖല അവതരിപ്പിക്കുന്ന ‘ഹലിയോ ഹലി ഹുലാലോ’യും വൈകീട്ട് അഞ്ചിന് റിഫ മേഖല അവതരിപ്പിക്കുന്ന ‘അയനകാണ്ഡ’വും അരങ്ങേറും. രാത്രി എട്ടിന് സല്‍മാബാദ് മേഖലയുടെ ‘പ്രിയ ചെ’ എന്ന നാടകത്തോടെ നാടകോത്സവത്തിന് തിരശ്ശീല വീഴും.

ഒരാള്‍ തന്നെ രചനയും സംവിധാനവും ദീപവിതാനവും നിര്‍വഹിക്കുന്ന നാലു നാടകങ്ങള്‍ ഒരു വേദിയില്‍ തന്നെ അവതരിപ്പിക്കുന്നു എന്ന അഭിമാനകരമായ നേട്ടത്തിനും ഈ നാടകാവതരണങ്ങളിലൂടെ ഡോ. സാംകുട്ടി പട്ടംകരിയും ബഹ്‌റൈന്‍ പ്രതിഭയും അര്‍ഹരാവുകയാണെന്ന് സംഘാടകര്‍ അറിയിച്ചു.

നാടകോത്സവത്തിന് പ്രവേശനം സൗജന്യം. രാവിലെ പത്ത് മുതല്‍ പതിനൊന്ന് വരെ ഹാളിനകത്തുള്ള മുഴുവന്‍ പ്രേക്ഷകര്‍ക്കുമുള്ള ഉച്ചഭക്ഷണവും സംഘാടകര്‍ ഏര്‍പ്പാടാക്കി്.

മുഴുവന്‍ നാടകസ്‌നേഹികളെയും നാടകോത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി ചെയര്‍മാന്‍ പി ശ്രീജിത്ത്, ജനറല്‍ കണ്‍വീനര്‍ ഷെരീഫ് കോഴിക്കോട്, പ്രതിഭ പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടന്‍, ജനറല്‍ സെക്രട്ടറി പ്രദീപ് പതേരി എന്നിവര്‍ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!