മനാമ: ഒരുമിക്കാൻ ഒരു സ്നേഹ തീരം എന്ന ആപ്ത വാക്യവുമായി ബഹ്‌റൈനിലെ സാമൂഹ്യ സാംസ്‌കാരിക സേവന രംഗങ്ങളിൽ തങ്ങളുടേതായ പ്രവർത്തനം കാഴ്ചവെച്ചു മുന്നേറുന്ന ഹാർട്ട് ബഹ്‌റൈൻ കൂട്ടായ്മ കുട്ടികൾക്കായുള്ള ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരായ ലിംനേഷ് അഗസ്റ്റിൻ, ജിൻസി ബാബു വിധികർത്താക്കളായ മത്സരത്തിന് ഹാർട്ട് അംഗവും ചിത്രകാരനുമായ ഹരിദാസ് നേതൃത്വം നൽകി. വിജയികൾക്ക് വരുന്ന ആഴ്ച്ച ബാങ് സാങ് തായ് റെസ്റ്റോറന്റിൽ നടക്കുന്ന ഗ്രാൻഡ് ഇവന്റ് ൽ വച്ച് സമ്മാനങ്ങൾ നൽകുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.