മനാമ: ഇലെക്ട്രിസിറ്റി ആൻഡ് വാട്ടർ അഫാർസ് മിനിസ്റ്റർ ഡോ. അബ്‌ദുൽഹുസൈൻ മിർസ ഒരു കൂട്ടം എഞ്ചിനീയർസുമായി ചർച്ച നടത്തുകയും ബഹ്‌റൈനിൽ സുസ്ഥിര ഊർജ്ജ വികസന പദ്ധതി രൂപീകരിക്കണമെന്ന നിർദ്ദേശം നൽകുകയും ചെയ്തു.
പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ ഉപയോഗം പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, ഊർജ്ജ കാര്യക്ഷമമായ പരിപാടികൾ, പഠനങ്ങൾ, ഗവേഷണം എന്നിവയാണ് ലക്ഷ്യമിടുന്നത്. എഞ്ചിനീയർസ് അവരുടെ ആശയങ്ങൾ മന്ത്രിയുമായി ചർച്ച ചെയ്യുകയും കേന്ദ്രത്തിന്റെ സുസ്ഥിര ഊർജ്ജ വികസന പ്രവർത്തനത്തിന് തന്റെ പൂർണ്ണ പിന്തുണ ഉണ്ടാവുമെന്ന് പറയുകയും ചെയ്തു