27-ാം മത് ബഹ്റൈൻ ഹെറിറ്റേജ് ഫെസ്റ്റിവൽ ജനപങ്കാളിത്തതോടെ ശ്രദ്ധേയമായി

മനാമ: 27-ാം മത് ബഹ്റൈൻ ഹെറിറ്റേജ് ഫെസ്റ്റിവൽ ഇന്നലെ അവസാനിച്ചു. ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് ആന്റിക്വിറ്റീസ് (Baca) കിംഗ് ഹമദിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി 12,000 ത്തിലധികം ജനപങ്കാളിത്തതോടെ ശ്രദ്ധേയമായി. ഈ ഫെസ്റ്റിവലിലൂടെ ജനങ്ങൾക്ക് സമ്പന്നമായ ഒരു സാംസ്കാരിക പൈതൃകം അനുഭവിക്കാൻ സാധിച്ചു.

അടുത്ത ബഹ്‌റൈൻ സമ്മർ ഫെസ്റ്റിവൽ റിഫായിലെ ശൈഖ് സൽമാൻ ബിൻ അഹമദ് അൽ ഫത്തേഹ് ഫോർട്ടിൽ നടക്കുമെന്ന് ബാക്ക കൾച്ചർ ആൻഡ് ആർട്സ് ഡയറക്ടർ ശൈഖ ഹലാ ബിൻത് മുഹമ്മദ് അൽ ഖലീഫ പറഞ്ഞു.