മനാമ: എറണാകുളം പറവൂർ സ്വദേശി ജയകൃഷ്ണൻ ഷാജി (34) ഹൃദയാഘാതം മൂലം ബഹ്‌റൈനിൽ നിര്യാതനായി. 13 വർഷത്തോളമായി ബഹ്‌റൈൻ പ്രവാസിയാണ്. ശനിയാഴ്ച വൈകിട്ടോടെ താമസ സ്ഥലത്ത് കുഴഞ്ഞു വീണ ജയകൃഷ്ണനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ – സുമിയും ഏക മകൻ – ദേവ് ദേവും നാട്ടിലാണ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.