പത്തനാപുരം ഗാന്ധി ഭവൻ ശിലസ്ഥാപന കർമം എം എ യൂസഫലി നിർവഹിച്ചു.

ഏഷ്യയിലെ ഏറ്റവും വലിയ മതേതര കൂട്ടുകുടുംബത്തിന്റെ ശിലാസ്ഥാപനം ലുലു ഗ്രൂപ്പ് ചെയർമാൻ ഡോ. എം.എ യൂസഫലി നിർവഹിച്ചു. ആയിരത്തിലേറെ നിരാലംബർക്ക് ആശ്രയമൊരുക്കുക എന്ന ലക്ഷ്യത്തോടെ പത്തുകോടിയോളം രൂപ മുടക്കിയാണ് സ്‌നേഹവീട് ഒരുക്കുന്നത്. പൂർണ്ണമായും ശീതികരിച്ച് മൂന്നുനിലകളിലായി നിർമ്മിക്കുന്ന കെട്ടിടത്തിൽ 250 കിടക്കകളോട് കൂടിയ താമസ സൗകര്യം, അത്യാധുനിക ഹോസ്പിറ്റൽ സംവിധാനങ്ങൾ എന്നിവ ഒരുക്കുന്നുണ്ട്. ശിലാസ്ഥാപന കർമ്മത്തിൽ പത്തനാപുരം എം എൽ എ ഗണേഷ് കുമാർ പങ്കെടുത്തു.