മനാമ: ആദ്യത്തെ മലയാളം സയൻസ് ഫിക്ഷൻ ഷോർട് ഫിലിം ഒരുക്കി മുൻ ബഹ്‌റൈൻ പ്രവാസി വിദ്യാർത്ഥി. 2008-09 പത്താം തരം ഏഷ്യൻ സ്കൂൾ ബാച്ച് വിദ്യാർത്ഥിയായിരുന്ന ശ്രീനാഥ് നായരാണ് ഹാല്ലീസ് (HALLEY’S) എന്ന ഷോർട് ഫിലിം ഒരുക്കിയിരിക്കുന്നത്. SARK STUDIOS & MS പ്രൊഡക്ഷന്സിന്റെ ബാനറിൽ ഒരുക്കിയ ചിത്രത്തിൽ പ്രമുഖ സിനിമാ താരം രോഹിത് മേനോൻ ആണ് പ്രധാന വേഷത്തിൽ എത്തുന്നത്.
പത്തേമാരി, ഫേസ് 2 ഫേസ്, വെള്ളിമൂങ്ങ, ഒരു ഇന്ത്യൻ പ്രണയകഥ എന്നീ മെഗാ ഹിറ്റ് സിനിമകളിലൂടെ ശ്രദ്ധേയനാണ് രോഹിത്. മായാ എം, ഷിജിത് ഉണ്ണികൃഷ്ണൻ, അഖിലേഷ് എന്നിവർ നിർമ്മാതാക്കളായ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് അമൃത ടി വി റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ സംഗീതാണ്.
സൈന പ്ലേ OTT പ്ലാറ്റഫോമിലൂടെ 2023 ജനുവരി 21 മുതൽ പ്രേക്ഷകർക്ക് HALLEY’S ചിത്രം കാണാൻ സാധിക്കും. ഇതിനോടകം തന്നെ വിവിധ ഇന്റർനാഷണൽ ഫിലിം ഫെസ്ടിവലുകളിൽ HALLEY’S പ്രദർശനത്തിനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
33 വർഷത്തോളമായി ബഹ്‌റൈൻ പ്രവാസികളായ പദ്മനാഭൻ നായരുടെടെയും ശ്രീദേവിയുടെയും മകനാണ് ശ്രീനാഥ്. ഭാര്യ – മായ. തൃശൂരാണ് സ്വദേശം.
ട്രെയ്‌ലർ കാണാം: