മനാമ: ഹിദ്ദ് അൽ ഹിദായ മദ്രസ്സ വിദ്യാർത്ഥികളുടെ കൾച്ചറൽ മീറ്റും രക്ഷിതാക്കളുടെ സംഗമവും ഈ വരുന്ന വെള്ളിയാഴ്ച്ച രാത്രി 7:30 നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഹിദ്ദ് കൂഹേജി ഹാളിൽ (ലുലു ഹൈപ്പർ മാർക്കറ്റിനു പിറകുവശം) വെച്ച് നടക്കുന്ന പരിപാടിയിൽ മുഴുവൻ വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുക്കണമെന്ന് അറിയിപ്പിൽ പറഞ്ഞു.