മനാമ: ഐ വൈ സി സി യുടെ യൂത്ത് ഫെസ്റ്റ് ഭാഗമായി കഴിഞ്ഞ 3 വർഷങ്ങളായി നൽകി വരുന്ന ഗൾഫ് ലോകത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള ഷുഹൈബ് സ്മാരക പ്രവാസി മിത്ര അവാർഡ് ഇത്തവണ ജനുവരി 27 വെള്ളിയാഴ്ച്ച ഇന്ത്യൻ ക്ലബിൽ നടക്കുന്ന എട്ടാമത് യൂത്ത് ഫെസ്റ്റ് വേദിയിൽ വെച്ച് സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
സാമൂഹിക പ്രവർത്തകനും മുൻ പ്രവാസിയും , മട്ടന്നൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി യുമായിരുന്ന രക്തസാക്ഷി ഷുഹൈബ് എടയന്നൂരിന്റെ സ്മരണാർത്ഥമാണ് ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാരം നൽകി വരുന്നത്.
പ്രഥമ ഷുഹൈബ് പ്രവാസി മിത്ര പുരസ്‌കാരം കരസ്ഥമാക്കിയത് യു. എ.ഇ കേന്ദ്രമായി പ്രവർത്തിക്കുന്ന സാമൂഹിക പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി ആയിരുന്നു. രണ്ടാമത് സൗദിയിൽ നിന്നുള്ള ജീവകാരുണ്യ പ്രവർത്തകൻ ഷിഹാബ് കൊട്ടുകാടിനും മൂന്നാമത് അവാർഡ് ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലയിക്കും ആണ് നൽകിയിരുന്നത്. ഇത്തവണത്തെ അവാർഡ് ജേതാവിനെ ഉടനെ പ്രഖ്യാപിക്കുന്നതാണ് എന്നും ഭാരവാഹികൾ അറിയിച്ചു.