മനാമ: ബഹ്റൈൻ പ്രവാസം അവസാനിപ്പിച്ചു അമേരിക്കയിലേക്ക് പോകുന്ന ഒഐസിസി എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡൻ്റ് ജസ്റ്റിൻ ജേക്കബിന് ഒഐസിസി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പ്നൽകി. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറൻ്റിൽ വച്ച് നടന്ന യോഗത്തിൽ ഒഐസിസി നാഷണൽ കമ്മറ്റി സെക്രട്ടറിയും എറണാകുളം ജില്ലയുടെ ചാർജ് കൂടി വഹിക്കുന്ന മനു മാത്യുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഐ സി ആർ എഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രനും ഉത്ഘാടനം ചെയ്തു.
യാത്രയയപ്പ് എപ്പോഴും വേദനപ്പെടുത്തുന്ന അനുഭവം ആയിരിക്കും എന്നും അദ്ദേഹത്തിൻ്റെ യാത്ര ജില്ലാ കമ്മിറ്റിയെ സംബന്ധിച്ച് വലിയ നഷ്ടം ആയിരിക്കും എന്നും, ഇന്നു കേരളത്തിൽ നിന്നും ഗൾഫിൽ നിന്നും ഒരുപാട് പേര് പഠനാർദ്ധവും ജോലി തേടിയും യുഎസ് യുകെ ഉൾപ്പെടെയുള്ള യൂറോപ്പിയൻ രാജ്യങ്ങളിലേക്ക് കുടിയേറുന്നത് എന്തുകൊണ്ട് ആണെന്ന് നമ്മൾ മനസ്സിലാക്കാൻ ശ്രമിക്കേണ്ടതാണ് ആണെന്നും യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
യാത്രയയപ്പ് യോഗത്തിൽ ഒഐസിസി ദേശീയ കമ്മിറ്റി പ്രസിഡൻ്റ് ബിനു കുന്നന്താനം,ബി എം സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ഒഐസിസി ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറി ബോബി പറയിൽ എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. കൂടാതെ ജില്ലാ കമ്മറ്റി ഭാരവാഹികൾ , ദേശീയ കമ്മിറ്റി ഭാരവാഹികൾ, എക്സിക്യുട്ടിവ് കമ്മറ്റി അംഗങ്ങൾ എന്നിവരും ആശംസ നേർന്നു സംസാരിച്ചു. തുടർന്ന് ജസ്റ്റിൻ ജേക്കബിൻ്റെ മറുപടി പ്രസംഗത്തോടെ യോഗം അവസാനിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജലീൽ മുല്ലപ്പിള്ളി സ്വാഗതവും ജില്ലാ സെക്രട്ടറി അൻസൽ കൊച്ചുടി നന്ദിയും പറഞ്ഞു.