ഹസനിയ്യ ബഹ്റൈൻ കമ്മിറ്റി പുനഃസംഘടിപ്പിച്ചു

New Project (16)

മനാമ: കേരളത്തിലെ മത ഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനമായ ജാമിഅഃ ഹസനിയ ഇസ്ലാമിയ പാലക്കാട്
സ്ഥാപനത്തിൻ്റെ ബഹ്റൈൻ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പ്രസിഡണ്ടായി അബ്ദുറസാഖ് ഹാജി ഇടിയങ്ങര വൈസ് പ്രസിഡണ്ടായി സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ സിദ്ദീഖ് അബ്ദു ഗഫാര അൽഹസനിയും ജനറൽ സെക്രട്ടറിയായി അബ്ബാസ് മണ്ണാർക്കാടിനെയും ജോയിൻ സെക്രട്ടറിമാരായി നസീഫ് അൽഹസനി അഷ്റഫ് മങ്കര നൗഫൽ മയ്യേരി എന്നിവരെയും ഫിനാൻസ് സെക്രട്ടറിയായി ഉമ്മർ ഹാജി എന്നിവരെയും തെരഞ്ഞെടുത്തു.

അഡ്വൈസറി ബോർഡ് ചെയർമാനായി എം സി അബ്ദുൽ കരീം ഹാജിയെയും മെമ്പര്മാരായി സുലൈമാൻ ഹാജി ,വി പി കെ അബൂബക്കർ ഹാജി, റഫീക്ക് ലത്തീഫി വരവൂര്, റഹീം സഖാഫി വരവൂര്, ഉസ്മാൻ സഖാഫി കണ്ണൂർ എന്നിവരെയും തിരഞ്ഞെടുത്തു ഉമ്മുൽ ഹസൻ സെൻററിൽ വെച്ച് നടന്ന ജനറൽബോഡിയോഗം ഉസ്മാൻ സഖാഫിയുടെ അധ്യക്ഷതയിൽ റഹീം സഖാഫി വരവൂർ ഉദ്ഘാടനം ചെയ്തു.
കമ്മിറ്റി പുനഃസംഘടക്ക് ഹസനിയ കാര്യദർശിയും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി നേതൃത്വം നൽകി അബ്ബാസ് മണ്ണാർക്കാട് സ്വാഗതവും നസീഫ് അൽഹസനി നന്ദിയും പറഞ്ഞു. . യോഗത്തിൽ. ഐസിഎഫ്, ആർഎസ് സി നാഷണൽ സെൻട്രൽ നേതാക്കളും പ്രവർത്തകരും പങ്കെടുത്തു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!