മനാമ: ബഹ്‌റൈന്‍ കുടുംബ സൗഹൃദ വേദിയുടെ സില്‍വര്‍ ജൂബിലി കേരള സമാജത്തില്‍ വെച്ച് ആഘോഷിച്ചു. വാര്‍ഷികാഘോഷത്തിന്റെ ഉദ്ഘാടനം ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം ഹസ്സന്‍ റാഷിദ് ബുക്കാമസ് ഭദ്രദീപം കൊളുത്തി നിര്‍വ്വഹിച്ചു. പ്രസിഡന്റ് ജേക്കബ് തേക്കുതോടിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രവാസി ഭാരതിയ സമ്മാന്‍ ജേതാവ് കെ.ജി. ബാബുരാജ്, ബഹ്‌റൈന്‍ പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യപ്രവര്‍ത്തകനുമായ പമ്പാവാസന്‍ നായര്‍, ബഹ്‌റൈന്‍ കാന്‍സര്‍ കെയര്‍ ഗ്രൂപ്പ് ചെയര്‍മാനും സല്‍മാനിയ മെഡിക്കല്‍ കോളേജ് എമര്‍ജെന്‍സി വിഭാഗത്തിന്റെ തലവനും ആയ ഡോ.പി.വി. ചെറിയാന്‍, ബി.എം.സി. ചെയര്‍മാനും സാമൂഹിക പ്രവര്‍ത്തകനും ആയ ഫ്രാന്‍സിസ് കൈതാരത്ത്, പ്രമുഖ പ്രവാസി വ്യവസായിയും ജീവകാരുണ്യപ്രവര്‍ത്തകനുമായ അലക്‌സ് ബേബി, കുടുംബ സൗഹൃദ വേദിയുടെ രക്ഷാധികാരി അജിത് കുമാര്‍ തുടങ്ങിയവരെ ആദരിച്ചു. എബി തോമസ് സ്വാഗതവും ജ്യോതിഷ് പണിക്കര്‍ നന്ദിയും പറഞ്ഞു.
കുടുംബ സൗഹൃദവേദി പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ചെമ്പന്‍ ജലാല്‍, ബഹ്‌റൈൻ ഇന്ത്യ എജ്യൂക്കേഷന്‍ ഫോറം പ്രസിഡന്റ് സോവിച്ചന്‍ ചേനാട്ടുശ്ശേരി, മോനി ഒടിക്കണ്ടത്തില്‍, ലേഡീസ് വിങ് പ്രസിഡന്റ് മിനി റോയ്, തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. വിവിധ പരിപാടികള്‍ക്ക് പ്രോഗ്രാം ഡയറക്ടര്‍ മനോജ് മയ്യന്നൂര്‍, തോമസ് ഫിലിപ്പ്, മണിക്കുട്ടൻ, വിനയചന്ദ്രൻ നായർ, രാജൻ, ഗണേഷ് കുമാർ, ഗോപാലൻ വി സി,ജോണി താമരശ്ശേരി, ഷാജി പുതുക്കുടി, രാജേഷ് കുമാർ, ജയേഷ്, റിതിൻ തിലകൻ, പ്രജീഷ്, അജി ജോർജ്, സൽമാൻ ഫാരിസ്, ജോർജ് മാത്യു, ബബിന സുനിൽ,സുഭാഷ് അങ്ങാടിക്കൽ, ശുഭ അജിത്ത്, അഖിൽ,രാജീവ് മാഹി, സൈറ പ്രമോദ്, അഞ്ചു സന്തോഷ്, സുനിത, റോയ് മാത്യു, തുടങ്ങിയവർ നേതൃത്വം നൽകി വാർഷിക ആഘോഷ പരിപാടികളോട് അനുബന്ധിച്ച് ചലച്ചിത്ര പിന്നണി ഗായിക അഖില ആനന്ദ്, ഗായകൻ വിൽസരാജ്, കലാഭവൻ ജോഷി, ആബിദ് കണ്ണൂർ, മഞ്ജു പത്രോസ്, നസീബ് കലാഭവൻ, തുടങ്ങിയവർ ഒരുക്കിയ കലാപരിപാടികൾ ഉണ്ടായിരുന്നു.