മനാമ: ‘ഹാർട്ട്’കൂട്ടായ്മയുടെ അഞ്ചാം വാർഷികാഘോഷം അദ്ലിയ ബാൻസാങ് തായ് ഹാളിൽ നടന്നു. ബഹ്റൈൻ പാർലമെന്റ് അംഗം ഹസൻ ബൂ ഖമ്മാസ് ഉദ്ഘാടനം ചെയ്തു. പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കെ.ജി. ബാബുരാജനെ ആദരിച്ചു. സാമൂഹിക പ്രവർത്തകൻ സയ്യിദ് ഹനീഫ്, മീഡിയവൺ ബ്യൂറോ ചീഫ് സിറാജ് പള്ളിക്കര എന്നിവർ സംസാരിച്ചു.
പ്രജീഷ് റാം അധ്യക്ഷത വഹിച്ചു. റിഷാദ് സ്വാഗതവും സൗമ്യ സജിത്ത് നന്ദിയും പറഞ്ഞു. രാഹുൽ, സാബു എന്നിവർ അവതാരകരായി. ഗ്രൂപ്പിലെ കലാകാരന്മാരും കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.