bahrainvartha-official-logo
Search
Close this search box.

കോഴിക്കോട് സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

New Project (24)

മനാമ: ബഹറൈനിൽ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി നിര്യാതനായി. വടകര പലയാട്ട്നട പാലയുള്ള പറമ്പിൽ നടരാജ് (58) ആണ് മരിച്ചത്. 40 വർഷമായി ബഹ്‌റൈനിൽ പ്രവാസിയായ ഇദ്ദേഹം ഡിപ്ലോമാറ്റിക് ഏരിയയിൽ സാവിയ 3 എന്ന സൂപ്പർ മാർക്കറ്റും മനാമയിൽ നിവ സൂപ്പർമാക്കറ്റും നടത്തി വരികയായിരുന്നു.

രാഷ്ട്രീയ – സാമൂഹിക രംഗത്തെ നിറ സാന്നിധ്യമായ ഷീജ നടരാജനാണ് ഭാര്യ. മകൻ – നവനീത് (ബി.ബി.എ വിദ്യാർഥി). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നതായി സാമൂഹിക പ്രവർത്തകർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!