റിപ്പബ്ലിക്ക് ഡേ: ആർ എസ് സി കലാലയം സാംസ്‌കാരിക വേദി വിചാര സദസ്സുകൾ സംഘടിപ്പിക്കുന്നു

New Project (32)

മനാമ: ഇന്ത്യയുടെ എഴുപത്തിനാലാമത് റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായി ആർ എസ് സി കലാലയം സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ വിചാര സദസ്സുകൾ സംഘടിപ്പിക്കുന്നു . ‘റെസ് പബ്ലിക’ എന്ന ശീർഷകത്തിൽ ബഹ്‌റൈനിൽ റിഫ, മുഹറഖ് , മനാമ സോണുകളിലാണ് വിചാര സദസ്സുകൾ നടക്കുന്നത് . ബഹ്‌റൈനിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കുന്ന പരിപാടി ഇന്ത്യൻ ഭരണഘടനയുടെ സമകാലിക പ്രാധാന്യത്തെ കുറിച്ചുള്ള ഉണർത്താലാകും. ഭരണഘടന ; നിർമിതിയും നിർവഹണവും, റിപ്പബ്ലിക്ക് ; പ്രതീക്ഷയുടെ വർത്തമാനങ്ങൾ എന്നീ വിഷയങ്ങളിലുള്ള രണ്ട് അവതരണങ്ങളാണ് വിചാരസദസ്സിലെ പ്രധാന വിഭവങ്ങൾ .

ഇതുമായി ബന്ധപ്പെട്ട് മനാമ നാഷനൽ ഒഫീസിൽ നടന്ന ആർ എസ് സി നാഷനൽ എക്സിക്യൂട്ടീവ് ബോർഡ് മീറ്റിംഗിൽ മുനീർ സഖാഫി അദ്യക്ഷത വഹിച്ചു . അഷ്‌റഫ് മങ്കര , ജാഫർ ശരീഫ് , അബ്ദു റഹ്‌മാൻ , അബ്ദുൽ വാരിസ് , ശിഹാബ് പരപ്പ , നസീർ , മുഹമ്മദ് അലി സഖാഫി , സ്വഫ്‌വാൻ സഖാഫി , ഫൈസൽ തുടങ്ങിയവർ സംബന്ധിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!