മനാമ: സമൂഹത്തിലെ അടിസ്ഥാനവിഭാഗങ്ങളിൽ പെട്ടവരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന പത്തനംതിട്ട പ്രവാസി അസോസിയേഷൻ, ഇന്ത്യയുടെ 74-ാം റിപ്പബ്ലിക് ദിനത്തിൽ പ്രവാസ ലോകത്ത് ദുരിതമനുഭവിക്കുന്ന ഹിദ്ദിലെ 400-ൽപ്പരം ആളുകൾക്ക് ലേബർ ക്യാമ്പിൽ ബിരിയാണി എത്തിച്ചു നൽകി.
രൂപം കൊണ്ട് ചുരുങ്ങിയ കാലയളവിൽ തന്നെ നിരവധി സന്നദ്ധ സേവന പ്രവർത്തനങ്ങൾ കൊണ്ട് ബഹ്‌റൈനിലെ പ്രവാസികൾക്ക് കൈത്താങ്ങായി മാറിയ അസോസിയേഷൻ തുടർച്ചയായി നടത്തിവരുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പുകളിൽ ഭക്ഷണം എത്തിച്ചു നൽകിയത്.
അസോസിയേഷൻ പ്രസിഡൻറ് വിഷ്ണു.വി, വൈസ് പ്രസിഡൻറ് ജയേഷ് കുറുപ്പ്, ചാരിറ്റി കൺവീനർ ബോബി പുളിമൂട്ടിൽ, ജോബിൻ രാജു, ലിജൊ ബാബു, ഫിന്നി എബ്രഹാം, മോൻസി ബാബു, ബിനു കോന്നി, സുനു കുരുവിള, വിനോജ് എം കോശി തുടങ്ങിയവർ നേതൃത്വം നൽകി.