39 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന അഷ്‌റഫ്‌ മൂസക്ക്‌ യാത്രയയപ്പ് നല്കി

മനാമ: കഴിഞ്ഞ 39 വർഷത്തിനുശേഷം പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു പോകുന്ന കണ്ണൂർ അഴീക്കൽ അഷ്‌റഫ്‌ മൂസക്കു ആദർശ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ഊഷ്മളമായ യാത്രയയപ്പ് നല്കി. 1981ൽ ബഹ്‌റൈനിൽ എത്തിയ അഷ്‌റഫ്‌ മൂസ ഷെറാട്ടൺ കോപ്ലെക്സിൽ സൈൽസ് വിഭാഗത്തിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. ഒഴിവ് സമയങ്ങൾ ആദർശ പ്രബോധന രംഗത്ത് അൽ ഫുർക്കാനിൽ സജീവ പ്രവർത്തകനായിരുന്നു. ദഅവാ രംഗത്തും ഒപ്പം തന്നെ സെന്ററിന്റെ വളന്റീർ ക്യാപ്റ്റൻ ആയും, സംഘടനാ തിരെഞ്ഞെടുപ്പ് ദീർഘ കാലം നിയന്ത്രിച്ചതും അഷ്‌റഫ്‌ മൂസയാണ്.

ഭാര്യയും രണ്ട് മക്കളും ദീർഘ കാലം ഇവിടെ ഒപ്പം ഉണ്ടായിരുന്നു. മകൻ ഇപ്പോൾ ബഹ്‌റൈനിൽ ജോലി ചെയ്യുന്നുണ്ട്. ഷെറാട്ടൺ വില്ലയിൽ ചേർന്ന യാത്രയയപ്പിൽ യാഖൂബ് ഇസാ അധ്യക്ഷൻ ആയിരുന്നു. ദീർഘ കാലം ദഅവാ രംഗത്ത് ഒരുമിച്ചുള്ള പ്രവർത്തനം അനുസ്മരിച്ചു കൊണ്ട് അബ്ദുൾ ഗഫൂർ പാടൂർ സ്വാഗതം പറഞ്ഞു. അബ്ദുൾ റസാഖ് സൂപ്പർ, അബ്ദുൾ ലത്തീഫ്, യഹ്‌യ സീ. ടി. റിസലുദ്ധീൻ, അഷ്‌റഫ്‌ പാടൂർ, എന്നിവർ യാത്രാ മംഗളങ്ങൾ നേർന്നു. ഇബ്രാഹിം ഉമ്മുൽ ഹസം, അബ്ദുൾ അസിസ് നിലമ്പൂർ,അബ്ദുൾ ഗഫൂർ എം. ഇ. സ്. ഹുസൈൻ ഇസാ ടൌൺ ഷമീർ റഫാ, ഷമീർ ബാവ, അബ്ദുൾ ലത്തീഫ് തൂബ്ലി, ഹംസ മുഹറഖ് തുടങ്ങി ഒട്ടനവധി സുഹൃത്തുക്കൾ യാത്രയയപ്പിലും തുടർന്നുള്ള സൽക്കാരത്തിലും പങ്കെടുത്തു. സമീർ ഫാറൂഖി ഉൽബോധനം നടത്തി. മെമെന്റോ സ്വീകരിച്ച് സുഹൃത്തുക്കളോടുള്ള നന്ദിയും കടപ്പാടും അനുസ്മരിച്ചുകൊണ്ട് അഷ്‌റഫ്‌ മൂസ യാത്രയായി.