ബഹ്‌റൈൻ പ്രതിഭ സംഘടിപ്പിച്ച വർണോത്സവം ‘പാലറ്റ് 2019’ ബഹുജന പങ്കാളിത്തത്തോടെ സമാപിച്ചു

മനാമ : ബഹ്‌റൈൻ പ്രതിഭ സംഘടിപ്പിച്ച വർണോത്സവം ആയ പാലറ്റ് 2019 വലിയ ബഹുജന പങ്കാളിത്വത്തോടെ സമാപിച്ചു. കുട്ടികൾക്കുള്ള ചിത്ര രചന ക്യാമ്പ്, ചിത്ര രചന മത്സരം, ചിത്രപ്രദർശനം, സമൂഹ ചിത്രരചനാ, വിവിധ കല പരിപാടികൾ, മുഖാമുഖം എന്നിവ അടങ്ങിയ വിപുലമായ പരിപാടി ആയിരുന്നു. പാലറ്റ് 2019 ബഹ്‌റൈൻ പ്രതിഭ ഈ രംഗത്ത് നടത്തുന്ന നാലാമത്തെ പരിപാടി ആണ്.

 

ഏപ്രിൽ 30 ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ച് ബഹ്‌റൈൻ കേരളീയ സമാജം വൈസ് പ്രസിഡന്റ് ശ്രീ പി എൻ മോഹൻരാജ് ആണ് പാലറ്റ് 2019 ഔപചാരികം ഉദ്‌ഘാടനം ചെയ്തത്. പ്രസിദ്ധ ചിത്രകാരി ശ്രീമതി കബിത മഹോപാധ്യായ ആണ് ക്യാമ്പ് നയിച്ചതും ക്യാമ്പ് ഡയറക്ടർ ആയി പ്രവർത്തിച്ചതും. നൂറോളം കുട്ടികൾ രണ്ടു ബാച്ചായി മൂന്ന് ദിവസത്തെ ക്യാമ്പിൽ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. മെയ് മൂന്നിന് രാവിലെ മുതൽ ആരംഭിച്ച ചിത്രരചനാ മത്സരത്തിൽ മൂന്ന് വിഭാഗങ്ങളിൽ ആയി എഴുന്നൂറോളം കുട്ടികൾ ആണ് പങ്കെടുത്തത്.

മെയ് മൂന്നിന് രാവിലെ മുതൽ ചിത്ര പ്രദശരശനം ആരംഭിച്ചു. ബഹ്‌റൈനിലെ അൻപതോളം ചിത്രകാരൻമാരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ച പ്രദർശനം ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ഉദ്‌ഘാടനം ചെയ്തു. വൈകിട്ട് അഞ്ചു മണി മുതൽ അറുപതു മീറ്റർ നീളം വരുന്ന കാൻവാസിൽ ബഹ്‌റൈനിലെ അറുപതോളം ചിത്രകാരൻമാർ സമൂഹ ചിത്രരചനാ പ്രദർശനം നടത്തി. പ്രളയം അതിജീവനം എന്ന വിഷയത്തെ ആസ്പദമാക്കി ആയിരുന്നു സമൂഹ ചിത്ര രചന നടത്തപ്പെട്ടത്. തുടർന്ന് നടന്ന സമാപന ചടങ്ങിൽ പ്രതിഭ പ്രസിഡന്റ് എ മഹേഷ് അധ്യക്ഷൻ ആയിരുന്നു. പ്രതിഭ സെക്രെട്ടറി ഷെരിഫ് കോഴിക്കോട് സ്വാഗതം പറഞ്ഞു. കബിത മുഖോപാധ്യായ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തു. ഷക്കീൽ ട്രേഡിങ്ങ്, ഷിഫാ അൽജസീറ എന്നീ സ്ഥാപനങ്ങളുടെ പ്രതി നിധികൾ ആയ സമീർ മുഹമ്മദ് കുമാർ ,മൂസ അഹമ്മദ്, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ,പി ശ്രീജിത്ത് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു.

 

സമാപന സമ്മേളനത്തോട് അനുബന്ധിച്ചു പ്രതിഭ സ്വരലയ അവതരിപ്പിച്ച സംഗീത പരിപാടിയും, പ്രതിഭ വനിതാ വേദിയും, ബാലവേദിയും സംയുക്തമായി അവതരിപ്പിച്ച ദൃശ്യാവിഷ്കാരവും അരങ്ങേറി. ഡോക്ടർ ശിവകീർത്തി ആണ് ദൃശ്യാവിഷ്ക്കാരം സംവിധാനം ചെയ്തത്. പാലറ്റ്‌ 2019 ൽ പങ്കെടുത്തതും വൻ വിജയം ആക്കുവാൻ പരിശ്രമിച്ചവരും ആയ എല്ലാവരോടും തികഞ്ഞ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നതായി ബഹ്‌റൈൻ പ്രതിഭ ജനറൽ സെക്രെട്ടറി ഷെരിഫ് കോഴിക്കോട് , പ്രസിഡന്റ് മഹേഷ് മൊറാഴ എന്നിവർ അറിയിച്ചു. വിവിധ സബ് കമ്മിറ്റികളോട് കൂടിയ വിപുലമായ സംഘാടക സമിതി ആണ് പാലറ്റ്‌ 2019 പ്രവർത്തങ്ങൾക്ക് ചുക്കാൻ പിടിച്ചത് .