മനാമ: ഇന്ത്യൻ ഓവർസീസ് കമ്മ്യൂണിറ്റി ബഹ്റൈൻ കിംസ് ഹെൽത്തുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന റിപ്പബ്ലിക്ക് ദിനാഘോഷം ജനുവരി 28 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് ഉമ്മുൽഹസ്സം കിംസ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഇതിന്റെ ഭാഗമായി പ്രവാസികളിൽ കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങളെ വിലയിരുത്തി
കിംസ് ഹോസ്പിറ്റലിലെ ഡോ ഹാഫിസ് ആരോഗ്യ ബോധവൽക്കരണ സെമിനാറിൽ ക്ലാസ്സെടുക്കും. ദേശീയ ഗാനത്തോടെ തുടക്കമിടുന്ന ആഘോഷങ്ങൾക്ക് വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളും സംബന്ധിക്കുമെന്നും ഭാരതത്തിന്റെ ചരിത്രവഴികളും ഐ ഒ സി യുടെ പ്രവർത്തനങ്ങളുടെ വിവിധ ദൃശ്യ ചിത്രപ്രദർശനവും ഇതോടൊപ്പം നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.