അഷ്‌റഫ്‌സ് കമ്പനിയിൽ നിന്നും ഏഴു വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ഷെമീർ ബാവക്ക് സഹ പ്രവർത്തകർ സ്നേഹോഷ്മളമായ യാത്രയപ്പ് നൽകി. ശനിയാഴ്ച ഹൂറ കമ്പനി ആസ്ഥാനത്തു വെച്ച് നടന്ന പരിപാടിയിൽ ധാരാളം സഹപ്രവർത്തകർ പങ്കെടുത്തു. വിനോദ് മാത്യു,അലവിക്കുട്ടി പറശ്ശേരി,ഹിഷാം
,സജിത്ത്, ബെന്നിട്ടോ, ശീതൾ , ഷൈനി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സഹ പ്രവർത്തകർ ഏർപ്പെടുത്തിയ സ്നേഹോപഹാരം ജനറൽ മേനേജർ വിനോദ് മാത്യു ഷെമീർ ബാവക്ക് കൈ മാറി. സഹ പ്രവർത്തകർ നൽകിയ യാത്രയയപ്പിന് ഷെമീർ ബാവ നന്ദി രേഖപെടുത്തി. അലവിക്കുട്ടി പറശേരി, ഷൈനി, ശീതൾ, അഷ്‌റഫ് ഹൈദ്രു, ഷാജി ചീരകണ്ടി , അനിൽ കാട്ടു പറമ്പ്, നിഗിലേഷ് കെപി, ജാഫർ, ഷെഫീഖ് അനിൽകുമാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
