മനാമ: ബഹ്റിൻ മഹാത്മ ഗാന്ധി കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവ് മഹാത്മ ഗാന്ധി യുടെ 75- മത് രക്തസാക്ഷിത്വ ദിനം, സർവ്വ മത പ്രാർത്ഥന, പുഷ്പാർച്ചന ,അനുസ്മരണ സമ്മേളനം എന്നിവയോടെ ആചരിച്ചു. പ്രസിഡന്റ് എബി തോമസ് ന്റെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണ യോഗത്തിന് തോമസ് ഫിലിപ്പ് സ്വാഗതം പറഞ്ഞു.
ഗാന്ധിയെ ഇല്ലാതാക്കിയത് ഒരു വ്യക്തിയല്ല,മറിച്ച് ഒരു പ്രത്യയശാസ്ത്രമാണ്. വർഗീയതയുടെയും മത ദേശീയതയുടെയും വെറുപ്പിന്റെയും പ്രത്യയശാസ്ത്രം . ഇന്ത്യ എന്ന ആശയത്തിന് എതിരെ നടന്ന ഏറ്റവും വലിയ അക്രമത്തിന്റെ ഈ ഓർമ്മ ദിനം, ബഹുസ്വര ഇന്ത്യയെ വീണ്ടെടുക്കാനുള്ള പോരാട്ടങ്ങൾക്ക് കരുത്ത് പകരുന്നത് ആകട്ടെ എന്ന് യോഗം വിലയിരുത്തി. മുൻ പ്രസിഡന്റ് മാരായ അഡ്വ. പോൾ സെബാസ്റ്റ്യൻ, ബാബു കുഞ്ഞിരാമൻ, അനിൽ തിരുവല്ല, വിനോദ് ഡാനിയേൽ , അജിത് കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. അജി ജോർജ് , വിനോദ്, അഷറഫ്, മുജീബ്, ജോർജ് മാത്യൂ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.