ധനകാര്യ മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് നിരവധി പരമ്പരാഗതവും വളർന്നുവരുന്നതുമായ മേഖലകളിൽ തുല്യ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള സന്തുലിതമായ ബജറ്റെന്ന് ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദ് വിശേഷിപ്പിച്ചു. “സാങ്കേതികവിദ്യയും വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയും കെട്ടിപ്പടുക്കുക എന്നതാണ് ബജറ്റ് മുന്നോട്ട് വെക്കുന്നത്”- അദ്ദേഹം പറഞ്ഞു.
യുഎൻ 2023 നെ അന്താരാഷ്ട്ര മില്ലറ്റ് വർഷമായി പ്രഖ്യാപിച്ചതോടെ, ഇന്ത്യയിലെ മില്ലറ്റ് കർഷകരെ കുറിച്ച് ആഗോള അവബോധം വളർത്തുന്നതിനുള്ള ഗവൺമെന്റിന്റെ ശ്രമങ്ങളെയും മില്ലറ്റ് ഉൽപാദനത്തിന്റെയും ഗവേഷണത്തിന്റെയും കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിനുള്ള ബജറ്റിലെ പദ്ധതികളെയും അദീബ് അഭിനന്ദിച്ചു.
എംഎസ്‌എംഇകളെ ഉൾപ്പെടുത്താനും പാൻ ഒരു പൊതു ഐഡന്റിറ്റി ആക്കാനും ഡിജിലോക്കറിലെ സേവനങ്ങളുടെ വ്യാപ്തി വിപുലീകരിക്കാനുള്ള തീരുമാനവും ഉപയോക്തൃ ഡോക്യുമെന്റേഷന് വലിയ ഉത്തേജനം നൽകുമെന്നും അത്തരം കമ്പനികൾക്കിടയിൽ സാമ്പത്തിക ഉൾപ്പെടുത്തൽ നടത്തുന്ന എൻബിഎഫ്‌സികളുടെയും ഫിൻടെക്കുകളുടെയും ഓൺബോർഡിംഗ് ശ്രമങ്ങളെ പിന്തുണയ്‌ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.