കേന്ദ്ര ബജറ്റിൽ പ്രവാസികൾക്കയി ഒരു രൂപ പോലും നീക്കിവെക്കാത്തത് പത്ത് കോടിയിൽ പരം വരുന്ന പ്രവാസികളോടുള്ള അവഗണനയാണെന്ന് ജെ സി സി ഓവർസീസ് കമ്മിറ്റി ആരോപിച്ചു.
കോവിഡ് പ്രതിസന്ധികൾക്കിടയിലും പത്ത്ലക്ഷം കോടിയിൽ പരം രൂപ പ്രവാസി നിക്ഷേപം ഈ വർഷം രാജ്യത്തെത്തിച്ച പ്രവാസികളും ഇന്ത്യാക്കാരാണെന്ന് കേന്ദ്ര സർക്കാർ മറക്കരുത്.
നാളിതുവരെ മാറി മാറി വന്ന കേന്ദ്ര സർക്കാരുകൾ പ്രവാസികളെ ചൂഷണം ചെയ്യുക മാത്രമാണ് ചെയ്യുന്നത്.
ധനമന്ത്രിയുടെ മറുപടി പ്രസംഗത്തിൽ പ്രവാസി ക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കണമെന്നും പ്രസിഡന്റ് പി.ജി.രാജേന്ദ്രൻ, ജന: സെകട്ടറി നജീബ് കടലായി, അനിൽ കൊയിലാണ്ടി എന്നിവർ പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.