ഡിസംമ്പർ 23 നു വാഹനാപകടത്തിൽ പരിക്കേറ്റു മരണപ്പെട്ട തമിഴ്നാട് സ്വദേശി കാർത്തികേയന്റെ (38) കുടുംബത്തിനു ഹോപ്പ് ബഹ്‌റൈൻ സഹായം നൽകി.
അഞ്ചു മാസം മുൻപാണ് കാർത്തികേയൻ നാട്ടിൽ നിന്നും കടം വാങ്ങി ബഹ്‌റൈനിൽ എത്തിയത്.
ഭാര്യയും രണ്ടു കുട്ടികളും അടങ്ങിയ കുടുംബം അദ്ദേഹത്തിന്റെ വിയോഗത്തോടെ അനാഥമാവുകയായിരുന്നു. സാമ്പത്തികമായി വളരെ ബുദ്ധീമുട്ട് ഉള്ള കുടുംബം ആമ്പുലൻസിനും , അന്ത്യകർമ്മങ്ങൾക്കും നൽകാനുള്ള പണം കണ്ടെത്താനാവില്ലെന്നും അതുകൊണ്ട് കാർത്തികേയനെ ബഹ്‌റൈനിൽ സംസ്കരിക്കണമെന്നും അറിയിക്കുകയായിരുന്നു.
കാർത്തികേയന്റെ കുടുംബത്തിന്റെ ദാരുണമായ അവസ്ഥയറിഞ്ഞ ഹോപ് , മെമ്പർ മാരിൽ നിന്നും സുമനസ്സുകളിൽ നിന്നും സമാഹരിച്ച 180624 രൂപ കുടുംബത്തിനു നൽകി. രക്ഷാധികാരി ഷബീർ മാഹി, സാബു ചിറമേൽ, ഷാജി ഇളമ്പിലായി എന്നിവരുടെ സാനിധ്യത്തിൽ പ്രസിഡന്റ് ഫൈസൽ പാട്ടാണ്ടി സാമൂഹ്യ പ്രവർത്തകൻ ശ്രീ. സാനി പോളിനു കൈമാറി.