വോയ്‌സ് ഓഫ് ആലപ്പി ഹമദ് ടൗൺ ഏരിയ കമ്മിറ്റി രൂപീകരിച്ചു

വോയ്‌സ് ഓഫ് ആലപ്പി (ആലപ്പുഴ ജില്ലാ പ്രവാസി ഫോറം, ബഹ്‌റൈൻ) ഹമദ് ടൗൺ ഏരിയ കമ്മിറ്റിക്ക് രൂപം നൽകി. വോയ്‌സ് ഓഫ് ആലപ്പി ജോയിൻ സെക്രട്ടറി അശോകൻ താമരക്കുളത്തിന്റെ അദ്യക്ഷതയിൽ  കൂടിയ യോഗത്തിൽ ഏരിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

അനൂപ് ശശികുമാർ (പ്രസിഡന്റ്), ശിവജി ശിവദാസൻ (സെക്രട്ടറി), ആദി പ്രകാശ് (ട്രെഷറർ), കെ കെ ഹരിദാസ് (വൈസ് പ്രസിഡന്റ്), മുബാഷ് അബ്ദുൽ റഷീദ് (ജോയിൻ സെക്രട്ടറി) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ. സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങളായ അനൂപ് മുരളീധരൻ, ലിബിൻ സാമുവൽ എന്നിവർ തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. യോഗത്തിന് ഏരിയ കോർഡിനേറ്ററും എക്സിക്യൂട്ടീവ് കമ്മറ്റി അംഗവുമായ സന്തോഷ് ബാബു സ്വാഗതവും മുബാഷ് അബ്ദുൾ റഷീദ് നന്ദിയും പറഞ്ഞു.

ഹമദ് ടൗൺ ഏരിയയിലുള്ള ആലപ്പുഴ ജില്ലക്കാരായ ബഹ്‌റൈൻ പ്രവാസികൾക്ക് വോയ്‌സ് ഓഫ് ആലപ്പിയിൽ അംഗങ്ങളാകുന്നതിന് 3569 8384, 6699 4550 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!