bahrainvartha-official-logo
Search
Close this search box.

പ്രവാസികളെ തിരിഞ്ഞു നോക്കാത്ത ബജറ്റ്: ബഹ്റൈൻ നവകേരള

navakerala
സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി മാറിയ പ്രവാസികളെ തീര്‍ത്തും അവഗണിക്കുന്ന സമീപനമാണ് കേന്ദ്രസർക്കാർ ബജറ്റ് .ഇന്ന് നിലനില്‍ക്കുന്ന സാമ്പത്തിക സാഹചര്യങ്ങളെ ബജറ്റ് പ്രതിനിധാനം ചെയ്യുന്നില്ല.
കോർപ്പറേറ്റ് മേഖലയ്ക്ക് നികുതി ഇളവിന്റെ തലോടൽ.
കോര്‍പ്പറേറ്റുകളെ സംതൃപ്തിപ്പെടുത്തുന്നതിനും അതുവഴി സര്‍ക്കാര്‍ താല്‍പര്യങ്ങള്‍ സംരക്ഷിച്ച് പോഷിപ്പിക്കുന്നതാണു ബജറ്റ്  എന്നുംബഹ്റൈൻ നവകേരള ആരോപിച്ചു. പ്രവാസി ഭാരതീയ സമ്മേളനത്തിൽ നൽകിയത് വെറും മോഹന വാഗ്ദാനങ്ങൾ മാത്രമായിരുന്നെന്ന് തിരിച്ചറിവ് പ്രവാസികളിൽ വേദന ഉളവാക്കി. വിലക്കയറ്റം തടയാനോ, ഇടപെടാനോ ഉള്ള യാതൊരു നടപടിയും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ല.
തൊഴിലില്ലായ്മ റിക്കോർഡ് ഉയരത്തിൽ നിൽക്കുകയാണെങ്കിലും തൊഴിലുറപ്പ് പദ്ധതി വിഹിതം വെട്ടിക്കുറച്ച് സാധാരണ ജനങ്ങളെ തെരുവിൽ ആക്കി.അടുത്ത പൊതുതിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തട്ടിക്കൂട്ടിയ ബജറ്റാണിത് എന്ന് ചൂണ്ടിക്കാട്ടി.
Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!