bahrainvartha-official-logo

ബഹ്‌റൈൻ കായിക ദിനത്തോടനുബന്ധിച്ച് അൽ നൂർ ഇന്റർനാഷണൽ സ്‌കൂൾ കായികമേള സംഘടിപ്പിച്ചു

AL NOOR

ഫെബ്രുവരി 2 വ്യാഴാഴ്ച ബഹ്‌റൈൻ കായിക ദിനത്തോടനുബന്ധിച്ച് അൽ നൂർ ഇന്റർനാഷണൽ സ്‌കൂൾ കായികമേള സംഘടിപ്പിച്ചു. വിദ്യാർഥിനിയായ ഹബീബ ഹാസിം അവതരിപ്പിച്ച ദേശീയഗാനത്തോടും പതാക വന്ദനത്തോടുമാണ് ചടങ്ങിന് തുടക്കമായി.

തുടർന്ന് വിദ്യാർഥിയായ ശ്രീ.ഹുസൈൻ അലവിയുടെ വിശുദ്ധ ഖുർആനിലെ സൂക്തങ്ങളുടെ പാരായണവും നടന്നു. പിന്നീട്, നമ്മുടെ ജീവിതത്തിൽ സ്‌പോർട്‌സിന്റെ പ്രാധാന്യം പങ്കുവെച്ചുകൊണ്ട് സ്‌പോർട്‌സിനെ പിന്തുണയ്ക്കുന്നതിൽ നമ്മുടെ ബഹുമാനപ്പെട്ട ഗവൺമെന്റിന്റെ ശ്രമങ്ങളെ യൂസഫ് ഹിഷാം എന്ന വിദ്യാർത്ഥി എടുത്തുകാട്ടി.

തുടർന്ന് സ്‌പോർട്‌സും ആരോഗ്യവും എന്ന വിഷയത്തിൽ വിദ്യാർഥികൾ അവതരിപ്പിച്ച സ്‌കിറ്റ് അരങ്ങേറി. കൂടാതെ, മിസ്റ്റർ ഫാദൽ അബ്ബാസ് ‘കായികവും ആരോഗ്യവും തമ്മിലുള്ള ബന്ധം’ എന്ന വിഷയത്തിൽ ഒരു പ്രസന്റേഷൻ അവതരിപ്പിക്കുകയും ഈ രംഗത്തെ ബഹ്‌റൈൻ രാജ്യത്തിന്റെ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു. ഈ അവതരണത്തെ തുടർന്ന് ‘കായികവും ആരോഗ്യവും തമ്മിലുള്ള ബന്ധം’ എന്ന വിഷയത്തിൽ വിദ്യാർഥികൾ പങ്കെടുത്ത ക്വിസ് മത്സരം നടന്നു. പിന്നീട്, വിവിധ കായിക ഇനങ്ങളിൽ 5000-ത്തോളം വിദ്യാർത്ഥികളും സ്കൂൾ ജീവനക്കാരും പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp

GCC News

More Posts

error: Content is protected !!