മനാമ: തണൽ – മാഹി ചാപ്റ്ററിന്റെ വാർഷിക പൊതുയോഗം ഗുദൈബിയ “കപ്പാലം” റെസ്റ്റോ റെന്റിൽ വെച്ച് നടന്നു. യൂണിറ്റ് പ്രസിഡണ്ട് സഫർ റഷീദ് (Zafar Rasheed) അധ്യക്ഷത വഹിച്ച യോഗത്തിന് ജനറൽ സെക്രട്ടറി ശബാബ് കാത്താണ്ടി സ്വാഗതം പറഞ്ഞു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ റഷീദ് മാഹി, യു.കെ. ബാലൻ, മുജീബ് മാഹി, ഷെബീർ മാഹി എന്നിവർ തണലിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സംസാരിച്ചു.
വാർഷിക റിപ്പോർട്ടിൽ മാഹി യൂണിറ്റിന്റെ 2022 ലെ പ്രവർത്തനങ്ങളെക്കുറിച്ച് ജനറൽ സെക്രട്ടറി വിവരിച്ചു. റംഷാദ് മാഹി, ഷംസുദീൻ വി.പി., സമീർ പി.പി., ഫിറോസ് മാഹി, നിസാർ മാഹി, താലിബ് ജാഫർ എന്നിവർ പങ്കെടുത്തു.
2023 ലെ ഭാരവാഹികളായി യു.കെ. ബാലൻ (രക്ഷാധികാരി) സഫർ റഷീദ് (പ്രസിഡണ്ട്), ശബാബ് കാത്താണ്ടി (ജനറൽ സെക്രട്ടറി) റയീസ് പി.വി. (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. ജനറൽ ബോഡിയിൽ പങ്കെടുത്ത എല്ലാവരെയും എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു.