രാജീവിന്റെ കുടുംബത്തിന് സഹായം നൽകി വോയ്‌സ് ഓഫ് ആലപ്പി

Voice Of Alleppy

ഡിസംബർ 27 ന് ബഹ്‌റൈനിൽ വച്ച് മരണപ്പെട്ട രാജീവിന്റെ കുടുംബത്തിന് വോയ്‌സ് ഓഫ് ആലപ്പി അംഗങ്ങളിൽ നിന്നും അഭ്യുദയകാംഷികളിൽ നിന്നും സമാഹരിച്ച INR 4,34,670/- (നാല് ലക്ഷത്തി മുപ്പതിനാലായിരത്തി അറുന്നൂറ്റി എഴുപത് രൂപ) സഹായം നൽകി. വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളിയുടെയും ട്രെഷറർ ഗിരീഷ് കുമാർ ജിയുടെയും സാന്നിധ്യത്തിൽ, പ്രസിഡൻറ് സിബിൻ സലിം സഹായത്തുക ചാരിറ്റി വിങ് കൺവീനർ ജോഷി നെടുവേലിക്ക് കൈമാറി.

തുക രാജീവിന്റെ ഒന്നരവയസുള്ള ഏക മകന്റെ പേരിൽ സ്ഥിരനിക്ഷേപം നടത്തിയാതായി ഭാരവാഹികൾ അറിയിച്ചു. ഇതിന്റെ രേഖകൾ കഴിഞ്ഞ ദിവസം രാജീവിന്റെ നാടായ ചെങ്ങന്നൂർ ചെറിയനാട് നടന്ന ലളിതമായ ചടങ്ങിൽവച്ച് വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരി അനിൽ യു. കെ രാജീവിന്റെ അച്ഛന് കൈമാറി. വെൺമണി സബ് ഇൻസ്‌പെക്ടർ ജോയ് മത്തായി, വോയ്‌സ് ഓഫ് ആലപ്പി ഏരിയ ഗ്രൂപ്പ് കോർഡിനേറ്റർ അനൂപ് മുരളീധരൻ, ഹമദ് ടൗൺ ഏരിയ സെക്രട്ടറി ശിവജി ശിവദാസൻ, ഗ്രൂപ്പ് അംഗം അഭിലാഷ് മണിയൻ എന്നിവർ സന്നിഹിതരായിരുന്നു.

വോയ്‌സ് ഓഫ് ആലപ്പിയുടെ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന രാജീവ് സ്ട്രോക്ക് സംഭവിച്ച് അബോധാവസ്ഥയിൽ സൽമാനിയ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കപ്പെടുകയും, പെട്ടെന്ന് മരണപ്പെടുകയുമായിരുന്നു. മുപ്പത് വയസ് മാത്രമായിരുന്നു പ്രായം. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന കുടുംബത്തിന്റെ അവസ്ഥ മനസിലാക്കി കുടുംബത്തെ സഹായിക്കാൻ തീരുമാനിച്ച കൂട്ടായ്‌മ, എട്ട് ഏരിയ കമ്മറ്റികളുടെയും സഹകരണത്തോടെ സഹായധനം സമാഹരിച്ചു. ട്രെഷറർ ഗിരീഷ് കുമാർ ജി നേതൃത്വം നൽകി. സഹായിച്ച എല്ലാവരോടും പ്രസിഡൻറ് സിബിൻ സലീമും, സെക്രട്ടറി ധനേഷ് മുരളിയും നന്ദി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!