സംഘടന തിരഞ്ഞെടുപ്പിന് ഒരുങ്ങി ഐവൈസിസി ബഹ്‌റൈൻ

IYCC

ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്റൈൻ 2023 – 24 വർഷത്തെ പുനസംഘടന നടപടികൾക്ക് തുടക്കമായി. വർഷാ വർഷം ഭാരവാഹികൾ മാറി പുതിയ ഭാരവാഹികൾ വരുന്ന രീതിയാണ് ഐ വൈ സി സിക്കുള്ളത്. നിലവിലുള്ള കമ്മറ്റിയുടെ കാലാവധി അവസാനിക്കുന്നതിനാൽ ഫെബ്രുവരി മാസം പത്താം തീയതി മുതൽ ഏരിയാ തലങ്ങളിൽ തിരഞ്ഞെടുപ്പുകൾ ആരംഭിക്കും.

ഇതിനു മുന്നോടിയായി ഐ വൈ സി സിയുടെ ഒൻപത് ഏരിയാകളിലുമായി മെമ്പർഷിപ് കാമ്പയിനുകൾ നടന്നുകൊണ്ടിരിക്കുന്നു. ഏരിയാ കമ്മറ്റികളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടു വരുന്ന എക്സിക്യൂട്ടീവ് അംഗങ്ങളിൽ നിന്നുമാണ് ദേശീയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുപ്പ് നടപടികൾക്കു നേതൃത്വം നൽകുവാൻ നിലവിലെ പ്രസിഡൻ്റ് ജിതിൻ പരിയാരം, ബെൻസി ഗനിയുഡ്, വിനോദ് ആറ്റിങ്ങൽ എന്നിവരെ കഴിഞ്ഞ ദിവസം കൂടിയ എക്സിക്യൂട്ടീവ് കമ്മറ്റി ചുമതലപ്പെടുത്തി.

സംഘടനാ അംഗത്വം എടുക്കുന്നതിനായി ഈ നമ്പറുകളിൽ ബന്ധപ്പെടുക: 33412611, 36787929, 33914200

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!