തുർക്കിയിലും സിറിയയിലും സഹായ ഹസ്തവുമായി ബഹ്‌റൈൻ കെഎംസിസി

KMCC

മനാമ: ആയിരക്കണക്കിന് ആളുകൾ മരണപ്പെട്ട തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിന് വേണ്ടി ബഹ്‌റൈൻ കെ എം സി സി പ്രത്യേകം ഹെല്പ് ഡസ്ക് തുറന്നു പ്രവർത്തനങ്ങൾ ആരംഭിച്ചു. ഈ ആവശ്യാർഥം പെട്ടെന്ന് വിളിച്ചു ചേർത്ത ഭാരവാഹികളുടെ യോഗത്തിൽ എ പി, ഫൈസൽ, കെ പി, മുസ്തഫ, കെ. കെ. സി. മുനീർ, റഫീഖ് തോട്ടകര എന്നിവർ പങ്കെടുത്തു.

പുതിയ വസ്ത്രങ്ങൾ , പുതപ്പുകൾ , തലയിണകൾ , ബെഡ്ഡ് , ജാക്കറ്റ് , ഭക്ഷണ പദാർത്ഥങ്ങൾ തുടങ്ങിയവ രണ്ടു ദിവസം കൊണ്ട് സമാഹരിച്ചു എംബസ്സിയിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. ഇന്ന് തന്നെ വിവിധ ജില്ലാ ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ സൂക്കുകളിൽ നിന്ന് മുകളിൽ പറഞ്ഞ ആവശ്യ വസ്തുക്കൾ സമാഹരിച്ചു കൊണ്ട് കെഎംസിസി ആസ്ഥാനത് എത്തിച്ചു കൊണ്ടിരിക്കുകയാണ്.
വസ്തുക്കൾ എല്ലാം തന്നെ പാക്ക് ചെയ്ത് എത്രയും പെട്ടെന്ന് തുർക്കി എംബസിയെ ഏല്പിക്കുന്നതാണ്.

സഹകരിക്കാൻ താല്പര്യമുള്ളവർ 34599814 /,35195778 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് ആക്ടിങ് പ്രസിഡന്റ്‌ എ പി ഫൈസൽ, ആക്ടിങ് ജനറൽ സെക്രട്ടറി കെ പി മുസ്തഫ എന്നിവർ അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!