മനാമ: മടപ്പള്ളി സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മ (മാഫ്) ബഹ്‌റൈന്‍ ചാപ്റ്റര്‍ വാര്‍ഷിക ജനറല്‍ ബോഡിയോഗം പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. കാലാവധി പൂര്‍ത്തിയാക്കി കമ്മിറ്റിയുടെ പ്രസിഡന്റ് അനില്‍ മടപ്പളളിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ യോഗത്തില്‍ സെക്രട്ടറി വിനീഷ് വിജയന്‍ പ്രവര്‍ത്തന റിപ്പോർട്ടും, ട്രഷറര്‍ ദിലീപ് കുമാര്‍ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് 2023-24 വര്‍ഷത്തേക്കുള്ള പുതിയ എക്സിക്ക്യൂട്ടീവ് കമ്മറ്റിയെ ജനറല്‍ ബോഡി ഏകകണ്ഠമായി തിരഞ്ഞെടുത്തു.
സിറാജ് പി.വി., അനില്‍ മടപ്പള്ളി, എിവര്‍ രക്ഷാധികാരികളായ കമ്മിറ്റിയില്‍ ശശി അക്കരാല്‍ (പ്രസിഡന്റ്), വിനീഷ് വിജയന്‍ (സെക്രട്ടറി), അനീഷ് ടി.കെ. (ട്രഷറര്‍) എിവരുടെ നേതൃത്വത്തില്‍ രഞ്ചിത്ത് വി.പി. വൈസ് പ്രസിഡന്റും, സുരേഷ് പി.വി. ജോ. സെക്രട്ടറിയായും തെരഞ്ഞെടുത്തു. മറ്റ് ഭാരവാഹികള്‍: മുനീര്‍ മുക്കാളി, സുനി കെ.പി. (മെമ്പര്‍ഷിപ്പ് സെക്രട്ടറി), പ്രമോദ് കുമാര്‍ (എന്റര്‍ടെയ്ന്‍മെന്റ് സെക്രട്ടറി), രജീഷ് സി.കെ, മനീഷ് കെ.പി. (ചാരിറ്റി കവീനര്‍), സുധീഷ് ചാത്തോത്ത് (സ്‌പോര്‍ട്‌സ് കവീനര്‍) എിവര്‍ ഉള്‍പ്പെടു ഇരുപത്തിയേഴങ്ങ എക്സിക്ക്യൂട്ടീവ് കമ്മറ്റി നിലവില്‍ വന്നു.