ബഹ്‌റൈൻ കേരളീയ സമാജം വനിതാവേദി അംഗങ്ങളുടെ സ്ഥാനാരോഹണം നടന്നു

VAnitha Vedi

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ വനിതാവേദി 2023 -2024 കമ്മിറ്റിയിലേക്കുള്ള പുതിയ അംഗങ്ങളുടെ സ്ഥാനാരോഹണം ഫെബ്രുവരി 10, വെള്ളിയാഴ്ച വൈകുന്നേരം 07.30 ന് സമാജം ഡയമണ്ട് ജൂബിലി ഹാളിൽ വിവിധ പരിപാടികളോടെ നടന്നു.

വനിതാവേദി പ്രസിഡന്റ് മോഹിനി തോമസ് ജനറൽ സെക്രട്ടറി നിമ്മി റോഷൻ എബണിവർ അടങ്ങുന്ന പതിനഞ്ചംഗ കമ്മിറ്റി വേദിയിൽ അണി  നിരന്നു. പ്രശസ്ത അവതാരികയും ടെലിവിഷൻ അവതാരികയും സാമൂഹിക പ്രവർത്തകയുമായ ശ്രീമതി രഞ്ജിനി മേനോൻ മുഖ്യാതിഥി ആയിരുന്നു.

സ്റ്റേജ് പെർഫോർമർ കോതേശ്വരി കണ്ണൻ വ്യത്യസ്ഥ അവതരണവുമായി വേദി കീഴടക്കി. ബഹ്‌റൈനിലെ നൃത്ത അധയാപിക വിദ്യശ്രീയുടെ നേതൃത്വത്തിൽ ആദ്യ എന്ന നൃത്ത നാടകവും മറ്റു കലാപരിപാടികളും അരങ്ങേറി . സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള , ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് എന്നിവർ ചടങ്ങിൽ പങ്കടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!