bahrainvartha-official-logo
Search
Close this search box.

ആവേശത്തിരയിളക്കി ആലപ്പി ഫെസ്റ്റ് 2023

Voice OF alleppy

ബഹ്‌റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്‌മയായ ‘വോയ്‌സ് ഓഫ് ആലപ്പി’ സംഘടിപ്പിച്ച ‘ആലപ്പി ഫെസ്റ്റ് 2023’ സംഘാടന മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി. ഇന്ത്യൻ ക്ലബ് ഓഡിറ്റോറിയത്തിലെ തിങ്ങിനിറഞ്ഞ സദസിൽ നടന്ന ഫെസ്റ്റ്, പ്രശസ്‌ത സിനിമാ സംവിധായകനും ആലപ്പുഴക്കാരനുമായ K. മധു ഉൽഘാടനം ചെയ്‌തു. ബഹ്‌റൈൻ പാർലമെന്റ് അംഗം അബ്ദുൽ ഹകീം ബിൻ മുഹമ്മദ് അൽ ഷിനോ വിശിഷ്ട അഥിതി ആയിരുന്നു. ഇന്ത്യൻ – അറബ് സംസ്‌കാരങ്ങൾ പ്രതിഫലിച്ച പ്രോഗ്രാമിൽ പങ്കെടുക്കാൻ സാധിച്ചതിൽ അദ്ദേഹം സന്തോഷം അറിയിച്ചു.

ആല എം ഷഫീ (എം പി സെക്രെട്ടറി), ഖലീഫ അബ്ദുള്ള അൽ റുമൈഹി (Head of Public Relations, His Royal Highness Prime Minister’s Court), ഡോ: പി. വി ചെറിയാൻ (പ്രോഗ്രാം ചെയർമാൻ, വോയ്‌സ് ഓഫ് ആലപ്പി രക്ഷാധികാരി), കെ എം ചെറിയാൻ (ഇന്ത്യൻ ക്ലബ് പ്രസിഡൻറ്), ഫാ: സുനിൽ കുര്യൻ ബേബി (സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് പള്ളി അസി: വികാരി), വിനയചന്ദ്രൻ നായർ (പ്രോഗ്രാം ജനറൽ കൺവീനർ, വോയ്‌സ് ഓഫ് ആലപ്പി വൈസ് പ്രസിഡൻറ്), രശ്‌മി അനൂപ് (ലേഡീസ് വിങ് ജോയിൻ കൺവീനർ) തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സംഘടന രൂപീകരിച്ച കേവലം നാല് മാസം കൊണ്ട് ഒട്ടേറെക്കാര്യങ്ങൾ ചെയ്യാൻ സാധിച്ചതായി സ്വാഗതപ്രസംഗത്തിൽ ജനറൽ സെക്രട്ടറി ധനേഷ് മുരളി അറിയിച്ചു. പ്രസിഡന്റ് സിബിൻ സലിം അധ്യക്ഷനായ പൊതുയോഗത്തിന് ട്രെഷറർ ഗിരീഷ് കുമാർ ജി നന്ദി അറിയിച്ചു.

ഫെസ്റ്റിന്റെ ഭാഗമായി വോയ്‌സ് ഓഫ് ആലപ്പി എക്സിക്യൂട്ടീവ് അംഗങ്ങളുടെ സ്ഥാനാരോഹണവും നടന്നു. സംഘടനയുടെ രക്ഷാധികാരികളായ ഡോ: പി വി ചെറിയാൻ, സോമൻ ബേബി, കെ ആർ നായർ, സഈദ് റംദാൻ നദ്‌വി, ജിജു വർഗ്ഗീസ് എന്നിവരുടെ സാന്നിധ്യത്തിലാണ് വിശിഷ്ട അതിഥികൾ നിലവിളക്ക് കൊളുത്തി ഉൽഘാടനം ചെയ്‌തത്. സംഘടനയുടെ കലാകാരന്മാരുടെ കൂട്ടായ്‌മയായ ‘അരങ്ങ് ആലപ്പി’യുടെ നേതൃത്വത്തിൽ ആലപ്പുഴക്കാരുടെ തനത് രീതിയിൽ വഞ്ചിപ്പാട്ട് പാടിക്കൊണ്ട് വിശിഷ്‌ട അതിഥികളെ ആനയിച്ചത് അതിഥികൾക്ക് വത്യസ്ഥ അനുഭവമായി. ഫെസ്റ്റിന്റെ ഭാഗമായി നടന്ന ഡാൻസ് മ്യൂസിക്കൽ നൈറ്റിൽ വർണാഭമായ ഒട്ടറെ കലാപരിപാടികളും അരങ്ങേറി. ആരവം ടീമിന്റെ നാടൻ പാട്ട്, സോപാന വാദ്യ കലാസംഘം അവതരിപ്പിച്ച സോപാന വാദ്യം, വിവിധ ഡാൻസ് ടീമുകളുടെയും കുട്ടികളുടെയും നേതൃത്വത്തിൽ നടന്ന ക്ലാസിക്കൽ സിനിമാറ്റിക് ഡാൻസുകൾ, ഒപ്പന – അറബിക് ഡാൻസുകൾ തുടങ്ങിയവ ഫെസ്റ്റിന്റെ മനോഹാരിത കൂട്ടി. കേരള സമാജം പ്രെസിഡൻറ് പി. വി രാധാകൃഷ്ണപിള്ള ഉൾപ്പടെ വിവിധ സംഘടനാ ഭാരവാഹികൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവർ ആലപ്പി ഫെസ്റ്റ് 2023 ക്ക് ആശംസകൾ അർപ്പിക്കാനെത്തി. ഫെസ്റ്റിൽ പങ്കെടുത്തവർക്ക് മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലിലിന്റെ നേതൃത്വത്തിൽ ഫ്രീ മെഡിക്കൽ ചെക്കപ്പും, വോയ്‌സ് ഓഫ് ആലപ്പി മനാമ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഭക്ഷണവും അറേഞ്ച് ചെയ്തിരുന്നു. കോൺവെക്‌സ്‌ മീഡിയയുടെ സഹകരണത്തോടെ നടത്തിയ ഫെസ്റ്റിൽ ആർ വിനയൻചന്ദ്രൻ നായരായിരുന്നു പ്രോഗ്രാം ജനറൽ കൺവീനർ. ദീപക് തണൽ, അശോകൻ താമരക്കുളം, ജോഷി നെടുവേലിൽ, ഡെന്നിസ് ഉമ്മൻ തുടങ്ങിയവർ കൺവീനിയർമാരായി വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ എൺപത് പേരടങ്ങുന്ന കമ്മറ്റിയാണ് പ്രോഗ്രാമിന്റെ വിജയത്തിനുവേണ്ടി പ്രവർത്തിച്ചത്. പ്രോഗ്രാമിന്റെ വിജയത്തിൽ സഹകരിച്ച എല്ലാവർക്കും പ്രോഗ്രാം ചെയർമാൻ ഡോ: പി വി ചെറിയാൻ നന്ദി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!