മനാമ : ഗൾഫ് മേഖലയിലെ കോഴിക്കോട് ജില്ലാ ഒഐസിസിയുടെ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന് വേണ്ടി നടത്തുന്ന ഒഐസിസി കോഴിക്കോട് മിഡിൽ ഈസ്റ്റ് സമ്മേളനം നാളെ (ഫെബ്രുവരി 17) ബഹ്‌റൈനിൽ വച്ച് നടക്കും.
സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന കെ പി സി സി വർക്കിംഗ് പ്രസിഡന്റ് അഡ്വ. ടി. സിദ്ധിക്ക് എം എൽ എ, കോഴിക്കോട് ഡി സി സി പ്രസിഡന്റ് അഡ്വ. പ്രവീൺ കുമാർ, മുൻ കെ പി സി സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യം, കെ പി സി സി ജനറൽ സെക്രട്ടറി മാരായ അഡ്വ. പി എം. നിയാസ്, അഡ്വ.കെ. ജയന്ത് എന്നിവരെ ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഒഐസിസി നേതാക്കളും, സംഘാടക സമതി അംഗങ്ങളും ചേർന്ന് സ്വീകരിച്ചു.
സമ്മേളത്തിൽ പങ്കെടുക്കാൻ ഉള്ള ഖത്തർ, സൗദി അറേബ്യ, യൂ എ ഇ, ഒമാൻ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികൾ ഇന്നും, നാളെ രാവിലെയുമായി എത്തിച്ചേരും എന്ന് സംഘാടക സമതി അറിയിച്ചു.