പത്തനംതിട്ട പ്രവാസി അസോസിയേഷനും Hoora – Dar Al Shifa – യുമായി ചേർന്ന് ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 17നു (08:00 AM മുതൽ 12:00 PM വരെ) Dar Al Shifa ഹോസ്പിറ്റലിൽ വച്ചു നടത്തുന്നു. നാം ആരോഗ്യത്തോടെ ഇരുന്നെങ്കിൽ മാത്രമേ നമ്മെ ആശ്രയിച്ചു കഴിയുന്ന നമ്മുടെ കുടുംബത്തെ പരിപാലിക്കുവാൻ സാധിക്കൂ.
പത്തനംതിട്ട പ്രവാസി അസോസിയേഷൻ ഫെബ്രുവരി 17 ന് Dar Al Shifa Medical Centre ൽ വെച്ച് സൗജന്യമായി സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത് എല്ലാ പ്രിയ സഹോദരങ്ങളും തങ്ങളുടെ ആരോഗ്യ സ്ഥിതി ഉറപ്പു വരുത്തുവാൻ അസോസിയേഷൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു. കൊളസ്ട്രോൾ, യൂറിക് ആസിഡ്, ബ്ലഡ് ഷുഗർ, SGPT തുടങ്ങിയ ടെസ്റ്റുകളും, ഡെന്റൽ സ്‌ക്രീനിങ്, ഡോക്റ്റർ കൺസൽറ്റെഷനും ഈ ക്യാമ്പിൽ ലഭ്യമാണ്.
കൂടാതെ പങ്കെടുക്കുന്നവർക്ക് ഡിസ്‌കൗണ്ട് കാർഡും ലഭ്യമാകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ക്യാമ്പ് കോ ഓർഡിനേറ്റർ ജയേഷ് കുറുപ്പ് (Mob 39889317), സെക്രട്ടറി സുഭാഷ് തോമസ് (33780699), ബോബി പുളിമൂട്ടിൽ (34368281) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.