bahrainvartha-official-logo
Search
Close this search box.

ഇന്ത്യൻ എംബസി തൊഴിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

Labour Awareness

ഇന്ത്യൻ എംബസി ലേബർ മാർക്കറ്റിംഗ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ), ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടുമായി (ഐസിആർഎഫ്) സഹകരിച്ച് ഫെബ്രുവരി 11 ന് ഇന്ത്യൻ എംബസി പരിസരത്ത് വൈകുന്നേരം 6.30 മുതൽ 7.30 വരെ തൊഴിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

എൽഎംആർഎ ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾക്ക് ബഹ്‌റൈൻ ഗവൺമെന്റ് അടുത്തിടെ കൈക്കൊണ്ട തൊഴിൽ പരിഷ്‌കരണ നടപടികളെക്കുറിച്ച് വിശദീകരിച്ചു. ചടങ്ങിൽ എൽഎംആർഎ ഉദ്യോഗസ്ഥരുമായി ഒരു ചർച്ചയും ഉൾപ്പെട്ടിരുന്നു. റിസോഴ്‌സ് ആൻഡ് സർവീസസ് ആക്ടിംഗ് ഡെപ്യൂട്ടി സിഇഒ ശ്രീ. ഈസാം മുഹമ്മദ്, ഓപ്പറേഷൻസ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം – എൽഎംആർഎ ആക്ടിംഗ് ഡെപ്യൂട്ടി സിഇഒ ശ്രീ അഹമ്മദ് ഇബ്രാഹിം അൽ അറബി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വിവിധ ഇന്ത്യൻ അസോസിയേഷനുകൾ, ലേബർ ക്യാമ്പുകൾ, ലേബർ ക്യാമ്പുകളിലെ തൊഴിലാളികൾ എന്നിവരുൾപ്പെടെ 250 ഓളം ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു. ഫ്‌ളെക്‌സി വിസകൾ നിർത്തലാക്കുന്നതിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ താമസം ക്രമപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചുള്ള പരമാവധി വിവരങ്ങൾ ലഭിക്കുന്നതിന് പരിപാടി കമ്മ്യൂണിറ്റി അംഗങ്ങൾക്ക് അവസരം നൽകി.

എൽഎംആർഎയ്ക്കും ബഹ്റൈനിലെ സർക്കാർ അധികാരികൾക്കും അംബാസഡർ പിയൂഷ് ശ്രീവാസ്തവ പ്രസ്താവനയിലൂടെ നന്ദി രേഖപ്പെടുത്തി. പരിപാടിയിൽ സജീവമായി പങ്കെടുത്തതിന് ഇന്ത്യൻ കമ്മ്യൂണിറ്റി അംഗങ്ങൾക്ക് അദ്ദേഹം നന്ദി പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!