ബഹ്‌റൈൻ മലയാളികൾക്കിടയിൽ ദീർഘ കാലത്തെ സാമൂഹ്യ ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുകയും പെട്രോ കെമിക്കൽ ആൻഡ് ഇൻഡസ്ട്രിയൽ ബിസിനസ് കാരനും ബഹ്‌റിനിലെ പ്രമുഖനുമായ സി പി വർഗീസ് സമാജത്തിന്റെ മുതിർന്ന മെമ്പറുമാണ്.
കോവിഡ്കാലത്തും കേരളത്തിലെ പ്രളയകാലത്തും ബഹ്‌റൈൻ കേരളീയസമാജം നടത്തിയ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സി പി വർഗീസ് നൽകിയ അകമഴിഞ്ഞ സംഭാവനകൾ ഇന്ത്യൻ സമൂഹത്തിന് പൊതുവിലും മലയാളികൾക്ക് പ്രേത്യകിച്ചും ആശ്വാസകരമായിരുന്നു. വരുമാനത്തിന്റെ വലിയ പങ്കും ജനക്ഷേമത്തിന് നൽകുകയും മാധ്യമ,പൊതുജനശ്രദ്ധയിൽ നിന്നും മാറിനിൽക്കുകയും ചെയ്ത സി പി വർഗീസിന് ഗുഡ് സമിററ്റൻ അവാർഡ് നൽകുന്നതിൽ സന്തോഷമുണ്ടെന്ന് പി വി രാധാകൃഷ്ണ പിള്ള പറഞ്ഞു.
അവാർഡ് ദാന സമ്മേളനത്തിൽ മലങ്കര ഓർത്തഡോൿസ് സിറിയൻ സഭയുടെ മാവേലിക്കര ഭദ്രാസനാധിപനായ അബ്രഹാം മാർ എപ്പിഫനോസിസ് മുഖ്യാത്ഥിതിയായിരിക്കും.സുപ്രിം കോടതിയിലെ പ്രമുഖ അഭിഭാഷകനും ടി വി പാനലിസ്റ്റുമായ അഡ്വ .എം ആർ അഭിലാഷ് സമ്മേളനത്തിൽ പങ്കെടുക്കുമെന്നും ഫെബ്രുവരി 17 വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിക്ക് ആരംഭിക്കുന്ന അവാർഡ് ദാന ചടങ്ങിലേക്ക് ഏവരെയും ക്ഷണിക്കുന്നതായും പി വി രാധാകൃഷ്ണ പിള്ളയും വർഗീസ് കാരക്കലും പത്രക്കുറിപ്പിൽ പറഞ്ഞു .