bahrainvartha-official-logo
Search
Close this search box.

ബഹ്‌റൈനിലെ ദാനാ മാളില്‍ ‘സേവന കേന്ദ്രം’ തുറന്ന് ഐസിഐസിഐ ബാങ്ക്

ICICI

ബഹ്‌റൈൻ: ഐസിഐസിഐ ബാങ്ക് ബഹ്‌റൈനിലെ ദാനാ മാളില്‍ ‘സേവന കേന്ദ്രം’ തുറന്നു. രാജ്യത്തെ റീട്ടെയില്‍, സ്വകാര്യ, കോര്‍പ്പറേറ്റ് ബാങ്കിംഗ് ഉപഭോക്താക്കള്‍ക്ക് പണം നിക്ഷേപിക്കലും പിന്‍വലിക്കലും ഒഴികെയുള്ള എല്ലാ ബാങ്കിംഗ് സേവനങ്ങളും ഈ കേന്ദ്രത്തില്‍ ബാങ്ക് ലഭ്യമാക്കിയിട്ടുണ്ട്. മനാമ, ജുഫെയര്‍ എന്നിവിടങ്ങളില്‍ സേവന കേന്ദ്രങ്ങളുള്ള ബാങ്കിന്റെ ബഹ്‌റൈനിലെ മൂന്നാമത്തെ സര്‍വീസ് കേന്ദ്രമാണിത്.
ഐസിഐസിഐ ബാങ്ക് കണ്‍ട്രി ഹെഡ് (ബഹ്‌റൈന്‍) അമിത് ബന്‍സാലിന്റേയും ബാങ്കിന്റെ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തില്‍ ബഹ്‌റൈിനിലെ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്തവയാണ് ഐസിഐസിഐ ബാങ്ക് ‘സേവന കേന്ദ്രം’ ഉദ്ഘാടനം ചെയ്തത്.

തിങ്കള്‍ മുതല്‍ വെള്ളിവരെയും ഒന്നും മൂന്നും അഞ്ചും ശനിയാഴ്ചകളിലും ദിവസവും രാവിലെ 10 മുതല്‍ വൈകുന്നേരം 6 വരെ കേന്ദ്രത്തില്‍നിന്നു സേവനങ്ങള്‍ ലഭ്യമാണ്. ഞായറാഴ്ച അവധിയാണ്. സേവിംഗ്‌സ്, കറന്റ് അക്കൗണ്ട്, ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍, എന്‍ആര്‍ഐ നിക്ഷേപങ്ങള്‍ക്കെതിരായ ലോണ്‍, ചെക്ക് ശേഖരണവും ക്ലിയറിംഗും, ആഗോള പണ കൈമാറ്റം തുടങ്ങിയ വൈവിധ്യമാര്‍ന്ന സേവനങ്ങളുടെ ഒരു നിര റീട്ടെയില്‍, പ്രൈവറ്റ് ബാങ്കിംഗ് ഉപഭോക്താക്കള്‍ക്കായി വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയില്‍ ഭവനവായ്പ എടുക്കുന്നതിനും 3-ഇന്‍-1 ട്രേഡിംഗ് അക്കൗണ്ട് തുറക്കുന്നതിനും സഹായിക്കുന്നു. കൂടാതെ, കോര്‍പ്പറേറ്റ് ഉപഭോക്താക്കള്‍ക്ക് കറന്റ്, കോള്‍ അക്കൗണ്ട്, ശമ്പള കൈമാറ്റ സൗകര്യം എന്നിവ വാഗ്ദാനം ചെയ്യുന്നു.

ബഹ്‌റൈനിന്റെ കേന്ദ്രസ്ഥാനത്തു നില്‍ക്കുന്ന ദാനാ മാളിലെ ഐസിഐസിഐ ബാങ്കിന്റെ സേവനകേന്ദ്രം ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ആ രാജ്യത്തു താമസിക്കുന്ന ആളുകള്‍ക്ക് കൂടുതല്‍ സൗകര്യം പ്രദാനം ചെയ്യുകയും അവരുടെ ബാങ്കിംഗ് ആവശ്യങ്ങള്‍ പൂര്‍ണമായി നിറവേറ്റുകയും ചെയ്യുമെന്ന് ഐസിഐസിഐ ബാങ്ക് കണ്‍ട്രി ഹെഡ് (ബഹ്‌റൈന്‍) അമിത് ബന്‍സാല്‍ പറഞ്ഞു. രാജ്യത്ത് ബാങ്കിന്റെ സേവനം വിപുലീകരിക്കുവാനുള്ള നാഴികക്കല്ലുകൂടിയാണ് ഈ സംരംഭമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!