മനാമ: ഭൂകമ്പ ദുരിതത്തിൽ പ്രയാസമനുഭവിക്കുന്ന സിറിയൻ ജനതക്ക് സഹായ ഹസ്തവുമായി അൽ ഹിദായ സെന്റർ മലയാള വിഭാഗം മുന്നോട്ട് വന്നു. അതിശൈത്യം മൂലം ദുരിതമനുഭവിക്കുന്ന ദുരന്ത ഭൂമിയിൽ ഏറ്റവും ആവശ്യമായ കമ്പിളിപ്പുതപ്പുകളിൽ 215 ഓളം പുതപ്പുകൾ ഹിദായ സെന്റർ കോർഡിനേറ്റർ എം.പി. സക്കീർ സിറിയൻ എംബസ്സി കൗൺസിലർ ഖാലിദ് തട്ടാന് കൈമാറി.
ഈ ഒരു വിഷമഘട്ടത്തിൽ ബഹ്‌റൈനിലെ മനുഷ്യസ്നേഹികൾ വിശിഷ്യ ഇന്ത്യൻ പ്രവാസികൾ നൽകുന്ന ഇത്തരം സഹായങ്ങൾക്ക് സിറിയ ഏറ്റവും കൂടുതൽ വിലമതിക്കുന്നതായി അദ്ദേഹം പറഞ്ഞു.