bahrainvartha-official-logo
Search
Close this search box.

SKSSF ബഹ്റൈൻ സ്ഥാപക ദിനമാചരിച്ചു

SKSSF

മനാമ: കർമ്മ സാഫല്യത്തിന്റെ മൂന്നര പതിറ്റാണ്ട് പിന്നിടുന്ന SKSSF അതിന്റെ 35-ാ മത് സ്ഥാപകദിനമായ ഫെബ്രുവരി 19 നു മുൻവർഷങ്ങളിലെ പോലെ ബഹ്റൈനിലും അതിവിപുലമായ രീതിയിൽ സ്ഥാപകദിന സംഗമം സംഘടിപ്പിച്ചു. മനാമ ഗോൾഡ് സിറ്റിയിലെ സമസ്ത ബഹ്റൈൻ ആസ്ഥാന മന്ദിരത്തിൽ വച്ചു നടന്ന ചടങ്ങിനു സയ്യിദ് അബ്ദു റഹ് മാൻ കോയ തങ്ങൾ SKSSF പതാക ഉയർത്തി തുടക്കം കുറിച്ചു.

ശേഷം നടന്ന പൊതു സമ്മേളനം ഹാഫിള് ശറഫുദ്ധീൻ മൗലവിയുടെ ഖുർആൻ പാരയണത്തോടെ ആരംഭിക്കുകയും സമസ്ത ബഹ്ററെൻ റൈഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡണ്ട് സയ്യിദ് യാസർ ജിഫ് രി തങ്ങൾ ഉത്ഘാടന കർമ്മം നിർവ്വഹിക്കുകയും ചെയ്തു. അസ്‌ലം ഹുദവി കണ്ണാടിപ്പറമ്പ, അബ്ദു സമദ് അസ്നവി, അൻവർ ഹുദവി എന്നിവർ യഥാക്രമം വിജ്ഞാനം, വിനയം, സേവനം എന്നീ വിഷയങ്ങളെ അധികരിച്ചു സംസാരിച്ചു. ആതുര സേവന രംഗത്ത് സ്തുതീർഹ്യമായ പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന അൽ റബീഅ് മെഡിക്കൽ സെന്റർ SKSSF ബഹ്റൈൻ സഹചാരിയിലേക്കു സംഭാവന ചെയ്ത വീൽചെയർ സഹചാരി സെൽ കോർഡിനേറ്റർ സജീർ പന്തക്കലിനു SKSSF ബഹ്റൈൻ സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് ചടങ്ങിൽ വച്ചു കൈമാറി. വീൽചെയർ ആവശ്യമുള്ളവർ 39533273/36063412 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

സമസ്ത കേന്ദ്ര, ഏരിയാ ഭാരവാഹികളും, ജംഇയ്യത്തുൽ മുഅല്ലിമീൻ, SKSSF നേതാക്കളും, വിഖായ പ്രവർത്തകരും, സമസ്ത പ്രവർത്തകരും സന്നിഹിതരായ സദസ്സിനു SKSSF ബഹ്റൈൻ ജനറൽ സെക്രട്ടറി അബ്ദുൽ മജീദ് ചോലക്കോട് അദ്ധ്യക്ഷത വഹിക്കുകയും, ഓർഗനൈസിംഗ് സെക്രട്ടറി നവാസ് കുണ്ടറ സ്വാഗതവും, സമസ്ത ബഹ്റൈൻ കോർഡിനേറ്റർ അശ്റഫ് അൻവരി ചേലക്കര ആ ആമുഖ ഭാഷണം നടത്തുകയും, സമസ്ത ബഹ്റൈൻ ആക്ടിംഗ് സെക്രട്ടറി S.M അബ്ദുൾ വാഹിദ് സാഹിബ് ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. SKSSF ബഹ്റൈൻ ജോയിന്റ് സെക്രട്ടറി പി.ബി മുഹമ്മദ് ചാലിയം നന്ദിയും പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

GCC News

More Posts

error: Content is protected !!